Monday December 05, 2016
Latest Updates

നരേന്ദ്രമോഡി വാരണാസിയില്‍ ജയിച്ചത് മൂന്ന് ലക്ഷം വ്യാജ വോട്ടര്‍മാരുടെ പിന്തുണയോടെയെന്ന് ഇലക്ഷന്‍ കമ്മീഷന്റെ കണ്ടെത്തല്‍:പ്രധാനമന്ത്രി രാജിവെയ്‌ക്കേണ്ടി വരുമോ ?

നരേന്ദ്രമോഡി വാരണാസിയില്‍ ജയിച്ചത് മൂന്ന് ലക്ഷം വ്യാജ വോട്ടര്‍മാരുടെ പിന്തുണയോടെയെന്ന് ഇലക്ഷന്‍ കമ്മീഷന്റെ കണ്ടെത്തല്‍:പ്രധാനമന്ത്രി രാജിവെയ്‌ക്കേണ്ടി വരുമോ ?

വാരണാസി:പ്രധാനമന്ത്രി നരേന്ദ്ര മോഡി മത്സരിച്ചു ജയിച്ച വാരണാസി നിയോജക മണ്ഡലത്തില്‍ മൂന്ന് ലക്ഷത്തില്‍ അധികം കള്ളവോട്ടുകള്‍ കണ്ടെത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍.

വീട് വീടാന്തരം കയറി കമ്മീഷന്‍ നടത്തിയ തിരച്ചറിയല്‍ അന്വേഷണത്തിലാണ് ഈ വിവരം കണ്ടെത്തിയത്.അകെ വോട്ടര്‍മാരില്‍ പകുതി പേരുടെ പരിശോധന മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ എന്നും മുഴുവനായി പരിശോധന പൂര്‍ത്തിയാവുമ്പോള്‍ ലക്ഷക്കണക്കിന് പേരുടെ കള്ള വോട്ടുകള്‍ കൂടി കണ്ടെത്താനാവും എന്നാണു ലഭ്യമാവുന്ന സൂചനകള്‍.ഇതിന്റെ എണ്ണം ആറര ലക്ഷം വരെ ആയെക്കാമെന്നാണ് കമ്മീഷന്റെ തന്നെ നിഗമനം.വ്യാജ വോട്ടര്‍മാരെ നീക്കം ചെയ്തു 2015 ജനുവരി 5 ന് പുതിയ വോട്ടര്‍ പട്ടിക പുറത്തു വിടുമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു 

3,71,784 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നരേന്ദ്ര മോഡി തിരഞ്ഞെടുക്കപ്പെട്ടത്.ഇത് വരെ നടന്ന പരിശോധനയില്‍ 3,11,057 വ്യാജ വോട്ടര്‍മാര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വാരണാസിയില്‍ വ്യാജ വോട്ടു ചെയ്തതായാണ് ഇന്ന് രാവിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെളിപ്പെടുത്തിയത്.ആം ആദ്മി പാര്‍ട്ടി ഈ വിവരം അവരുടെ ഫേസ് ബുക്ക് പേജിലൂടെ പുറത്തു വിട്ടു.

ലഭ്യമായ വിവരത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ ഞെട്ടല്‍ പ്രകടിപ്പിച്ചിരിക്കുകയാണ്.കൂടുതല്‍ പരിശോധന നടന്നു വരുന്നു.1,766,960 വോട്ടര്‍മാരാണ് 2014 ലെ തിരഞ്ഞെടുപ്പില്‍ വാരണാസിയില്‍ വോട്ടര്‍ലിസ്റ്റില്‍ പേരുള്ളവരായി ഉണ്ടായിരുന്നത്.ഇതില്‍ 10,30,68 പേര്‍ വോട്ടു ചെയ്തതായാണ് കണക്ക്.മോഡിയ്ക്ക്  5,81,022 വോട്ടും,അരവിന്ദ് കേജരിവാളിന് 2,09,238 വോട്ടും ലഭിച്ചു.

2009 ലെ തിരഞ്ഞെടുപ്പില്‍ 665,490 വോട്ടും ,2004 ല്‍ 633,077 വോട്ടും,1999 ല്‍ 633,826 വോട്ടുമാണ് ഇവിടെ പോള്‍ ചെയ്യപ്പെട്ടത്.

രാജ്യത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു കണ്ടെത്തലായാണ് ഇതിനെ കാണേണ്ടത്.കള്ളവോട്ടിന്റെ പിന്‍ ബലത്തിലാണ് നരേന്ദ്ര മോഡി ജയിച്ചതെന്ന വ്യക്തമായ സൂചനകള്‍ ആണ് പുറത്തു വരുന്നത് 

റെജി സി ജേക്കബ് 

Scroll To Top