Wednesday January 24, 2018
Latest Updates

അയര്‍ലണ്ടിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് ചുരുങ്ങിയ ചിലവില്‍ ബള്‍ഗേറിയയില്‍ മെഡിസിന് പഠിക്കാന്‍ അവസരമൊരുങ്ങുന്നു

അയര്‍ലണ്ടിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് ചുരുങ്ങിയ ചിലവില്‍ ബള്‍ഗേറിയയില്‍ മെഡിസിന് പഠിക്കാന്‍ അവസരമൊരുങ്ങുന്നു

ഡബ്ലിന്‍:അയര്‍ലണ്ടിലെ സ്‌കൂള്‍ കോളജ് തലങ്ങളിലെ കുട്ടികള്‍ക്ക് ഉപരിപഠനാവസരം തേടുകയെന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്കകള്‍ ഉളവാക്കുന്ന അവസരമാണ്.മക്കള്‍ക്ക് ഏതു കോഴ്‌സ് തിരഞ്ഞെടുക്കണം,എന്ത് പഠിക്കണം,ഏവിടെ പഠിക്കണം എന്നിവയെ കുറിച്ചെല്ലാം തീരുമാനമെടുക്കാന്‍ മാതാപിതാക്കള്‍ ഏറെ അന്വേഷണങ്ങള്‍ നടത്താതെ തരമില്ല.അയര്‍ലണ്ട് പോലെ എണ്ണത്തില്‍ കുറഞ്ഞ അവസരങ്ങളും,കൂടിയ ഫീസ് ഘടനയുമുള്ള രാജ്യത്തെ മാതാപിതാക്കള്‍ മറ്റു രാജ്യങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളെ ആശ്രയിക്കുക തന്നെ വേണ്ടി വരും.

മെഡിക്കല്‍,ഡന്‍ഡിസ്ട്രി,വെറ്റിനറി തുടങ്ങിയ കൂടുതല്‍ ആവശ്യക്കാരുള്ള കോഴ്‌സുകള്‍ക്ക് പ്രത്യേകിച്ചും.എന്‍ ആര്‍ ഐ ക്വോട്ടയിലോ,മറ്റു സംസ്ഥാനങ്ങളിലോ വിട്ടു മക്കളെ പഠിക്കാമെന്ന് അയര്‍ലണ്ടിലോ മറ്റു വിദേശരാജ്യങ്ങളിലോ ഉള്ള പ്രവാസികള്‍ തീരുമാനിക്കുന്നത് അത്തരം സാഹചര്യത്തിലാണ്.എന്നാല്‍ ഇന്ത്യയിലെ മെഡിക്കല്‍ മേഖലയിലുള്ള പണച്ചിലവും,ചില സാഹചര്യങ്ങളിലെങ്കിലുമുള്ള നിലവാരക്കുറവും മറുവഴികള്‍ തേടാന്‍ പ്രവാസി മലയാളികളെ നിര്‍ബന്ധിതരാക്കുകയാണ്.യൂറോപ്പിലെ തന്നെ മറ്റു രാജ്യങ്ങള്‍ തിരഞ്ഞെടുക്കകയാണ് അതിനുള്ള ഒരു പോം വഴി.

മക്കള്‍ക്ക് അയര്‍ലണ്ടില്‍ മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കാതെ വന്നാല്‍ മലയാളികള്‍ അടക്കമുള്ള ഭൂരിപക്ഷം പേരും ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ബള്‍ഗേറിയയിലെ കോഴ്‌സുകളെയാണ്.

അയര്‍ലണ്ടില്‍ മാത്രമല്ല ലോകത്തില്‍ എവിടെയും അംഗീകാരമുണ്ട് എന്നതാണ് ബള്‍ഗേറിയന്‍ മെഡിക്കല്‍ കോഴ്‌സുകളെ ആകര്‍ഷകമാക്കുന്നത്.കമ്മ്യൂണിസ്റ്റ് ഭരണകാലഘത്തില്‍ ആരംഭിച്ച ലോകത്തിലെ മികച്ച മെഡിക്കല്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഉന്നതനിലവാരം പുലര്‍ത്തുന്നവയാണ്.ഇന്റര്‍നാഷണല്‍ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ട്‌റി,അവിസെന്ന ഡയറക്ട്‌റി,ഫൌണ്ടേഷന്‍ ഫോര്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് ഇന്റര്‍ നാഷണല്‍ മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് എന്നിവ പുറത്തിറക്കുന്ന ഗുണനിലവാര പട്ടികയില്‍ ബള്‍ഗേറിയന്‍ സര്‍വ്വകലാശാലകള്‍ ഇപ്പോഴും മുന്നിലുണ്ട്.

മെഡിസിന്‍ കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ നേടുന്നതിനായി ആഗ്രഹിക്കുന്ന മലയാളികള്‍ക്കായി സേവന സൗകര്യങ്ങള്‍ ഒരുക്കുന്ന സ്റ്റഡി മെഡിസിന്‍ യൂറോപ്പ് എന്ന സ്ഥാപനം വഴി അയര്‍ലണ്ടിലും യൂ കെയിലുമുള്ള നിരവധി വിദ്യാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ബള്‍ഗേറിയയില്‍ എത്തിയത്.മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഫീസും,ജീവിത ചിലവും,സാംസ്‌കാരിക തലത്തില്‍ ഉയര്‍ന്ന നിലവാരമുള്ള ജനതയുമാണ് ബള്‍ഗേറിയയെ ആകര്‍ഷകമാക്കുന്ന ഘടകമെന്ന് സ്റ്റഡി മെഡിസിന്റെ അയര്‍ലണ്ട് പ്രതിനിധി മനോജ് മാത്യു ‘ഐറിഷ്മലയാളിയോട്’പറഞ്ഞു.

വിശ്വാസ്യതയില്‍ പേര് കേട്ട ഈ സ്ഥാപനത്തിലെ മലയാളികളായ ജീവനക്കാരുമായി ബന്ധപ്പെട്ടാല്‍ അനുയോജ്യമായ കോഴ്‌സുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകും.താമസസൌകര്യം,ഭക്ഷണം,ജീവിത ചിലവുകള്‍ എന്നിവയുടെ മിതമായ ചിലവുകളെക്കുറിച്ചുള്ള വിശദവിശദവിവരങ്ങളും ഇവര്‍ പറഞ്ഞുതരും.

മെഡിസിന് 2500 പൌണ്ട് മുതല്‍ 6000 പൌണ്ട് വരെ വാര്‍ഷിക ഫീസാണ് വേണ്ടിവരികയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.ഇന്ത്യയിലെ പല മെഡിക്കല്‍ കോളജുകളും ഈടാക്കുന്നതിലും വളരെ കുറവാണ് ഇതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

മാതാപിതാക്കള്‍ക്കും പഠിതാക്കള്‍ക്കും വേണ്ട എല്ലാ മാര്‍ഗനിര്‍ദേശങ്ങളും മുന്‍കൂട്ടി നല്കുന്നുവെന്നതാണ് സ്റ്റഡി മെഡിസിന്‍ യൂറോപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.അപേക്ഷ സമര്‍പ്പിക്കേണ്ട ആദ്യഘട്ടം മുതല്‍ പ്രവേശനം പൂര്‍ത്തിയാവുന്ന സമയം വരെ നിങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഉത്തരവാദിത്വത്തോടെ സ്റ്റഡി മെഡിസിന്‍’ ഗ്രൂപ്പിന്റെ സേവനം ലഭ്യമാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

മനോജ് മാത്യു (അയര്‍ലണ്ട്)087312 1962

രാജു മാത്യു (നോര്‍ത്തേണ്‍ അയര്‍ലണ്ട് യൂ.കെ)0044 7884417755kooo 2

Scroll To Top