Saturday November 25, 2017
Latest Updates

ബ്രക്സിറ്റ്: ഐറീഷ് യൂണിവേഴ്സിറ്റികളിലേക്കു വിദ്യാര്‍ഥികളുടെ ഒഴുക്ക്,കോര്‍ക്കില്‍ 40 ശതമാനം വര്‍ദ്ധനവ് 

ബ്രക്സിറ്റ്: ഐറീഷ് യൂണിവേഴ്സിറ്റികളിലേക്കു വിദ്യാര്‍ഥികളുടെ ഒഴുക്ക്,കോര്‍ക്കില്‍ 40 ശതമാനം വര്‍ദ്ധനവ് 

ഡബ്ലിന്‍:ബ്രക്സിറ്റിന്റെയും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ വരവിന്റെയും പശ്ചാത്തലത്തില്‍ ഐറീഷ് യൂണിവേഴ്സിറ്റികളിലേക്ക് വിദ്യാര്‍ഥികളുടെ ഒഴുക്ക്. അപേക്ഷകളില്‍ റെക്കോഡ് വര്‍ധനവ്.യൂണിവേഴ്സിറ്റി കോളജ് കോര്‍ക്കിലാണ് ഇക്കാര്യത്തിന്‍ വന്‍ നേട്ടമുണ്ടായിരിക്കുന്നത്. ഇവിടെ അപേക്ഷകരുടെ എണ്ണത്തില്‍ 40ശതമാനമാണ് വര്‍ധന.യുസിഡിയില്‍ 26%വും അപേക്ഷകര്‍ കൂടി.ഡബ്ലിന്‍ ട്രിനിറ്റി കോളജിലെ അപേക്ഷകളിലും നിര്‍ണായക വര്‍ധനവുണ്ട്. ഈ വര്‍ധനാ പ്രവണതയും അയര്‍ലണ്ടിലെ ഉയര്‍ന്ന യുവ ജനസംഖ്യയും മുന്‍നിര്‍ത്തി ഐറീഷ് വിദ്യാര്‍ഥികളുടെ എണ്ണവും ഉയര്‍ത്താന്‍ യൂണിവേഴ്സിറ്റികളെ സജ്ജമാക്കേണ്ടതുണ്ടെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം,യുകെയിലെ യൂണിവേഴ്സിറ്റികളില്‍ ഇന്റര്‍നാഷണല്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്.യുകെയിലെ കോളജുകളെ ഉപേക്ഷിച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന അയര്‍ലണ്ടിലെ കോളജുകളിലേക്ക് വിദ്യാര്‍ഥികള്‍ മാറുകയാണ്.

ഉന്നതവിദ്യാഭ്യാസം വിപുലീകരിക്കുന്നതിനുള്ള ഫണ്ട് വര്‍ധിപ്പിക്കണമെന്ന് യുസിഡി പ്രസിഡണ്ട് ആണ്‍ഡ്ര്യു ഡീക്സ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.കൂടുതല്‍ വിഭവങ്ങളുണ്ടായില്ലെങ്കില്‍ തേര്‍ഡ്ലെവല്‍ സിസ്റ്റം വിപുലീകരിക്കാനാവില്ലെന്ന് ഐറീഷ് യൂണിവേഴ്സിറ്റീസ് അസോസിയേഷനും ചൂണ്ടിക്കാട്ടുന്നു.

ഉന്നതവിദ്യാഭ്യാസരംഗത്തെ വിവിധ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ഐറീഷ് വിദ്യാര്‍ഥികള്‍ക്കുള്ള അവസരം നഷ്ടപ്പെടരുതെന്ന് യുസിസി പ്രസിഡണ്ട് പാട്രിക് ഒ ഷിയാ പറഞ്ഞു.ഐറീഷ് വിദ്യാര്‍ഥികളുടെ ചെലവിലല്ല ഇന്റര്‍ നാഷണല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. അത് നമുക്ക് പണം ലഭിക്കുന്നതിനുള്ള ഒരു അവസരം മാത്രമാണ്.ഇത് മുതലെടുത്ത് ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഗുണമേന്മയും കഴിവും വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബിരുദവിദ്യാഭ്യാസം ആകര്‍ഷകമാക്കുന്നതിനായി അയര്‍ലണ്ട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ഇവിടുത്ത യൂണിവേഴ്സിറ്റികളിലെ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്.ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ രണ്ടു വര്‍ഷമായി ഇവിടെ തുടരുകയാണ്.ഇവിടുത്തെ വിദ്യാര്‍ഥികള്‍ യുകെയിലേക്കു പോകാതെ അയര്‍ലണ്ടില്‍ത്തന്നെ തുടരുന്നതിന് തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസത്തിന്റെ പ്രാപ്തി വര്‍ധിപ്പിച്ചേ മതിയാകൂ.അദ്ദേഹം പറഞ്ഞു.

Scroll To Top