Monday September 25, 2017
Latest Updates

പ്ലസ് ടൂ പാസായവര്‍ക്ക് യൂറോപ്പില്‍ ഏറോസ്‌പേസ് എന്‍ജിനിയറിംഗ് പഠിക്കാം,കാത്തിരിക്കുന്നത് രണ്ടുലക്ഷം തൊഴില്‍ അവസരങ്ങള്‍!

പ്ലസ് ടൂ പാസായവര്‍ക്ക് യൂറോപ്പില്‍ ഏറോസ്‌പേസ് എന്‍ജിനിയറിംഗ് പഠിക്കാം,കാത്തിരിക്കുന്നത് രണ്ടുലക്ഷം തൊഴില്‍ അവസരങ്ങള്‍!

ഡബ്ലിന്‍:യൂറോപ്പിലും,ഗള്‍ഫ് മേഖലയിലും നൂറു ശതമാനം ജോലി സാധ്യതകളുള്ള ഏറോസ്‌പേസ് എന്‍ജിനിയറിംഗ് കോഴ്‌സിലെയ്ക്ക് (EASA B )പ്രവേശനം നേടി യൂറോപ്പില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരങ്ങള്‍.അന്താരാഷ്ട്രതലത്തില്‍ 2020 ഓടെ രണ്ട് ലക്ഷം EASA B എഞ്ചിനിയര്‍മാരുടെ ഒഴിവുകളാണ് നികത്തപ്പെടാനായി ഉണ്ടാവുക എന്നതാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മികച്ച വിജയം നേടുന്നവര്‍ക്കൊക്കെ ജോലി ഉറപ്പാക്കാന്‍ സാധിച്ചേക്കും എന്നതാണ് ഈ കോഴ്‌സിന്റെ പ്രത്യേകത.

അയര്‍ലണ്ടിലെ ഷാനോന്‍ എയര്‍ സ്‌പേസാണ് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടുന്ന ഈ കോഴ്‌സ് നടത്തുന്നത്.അയര്‍ലണ്ടിലെ പ്രമുഖ വിമാനത്താവളമായ ഷാനോനില്‍ രണ്ടു വര്‍ഷത്തെ പഠനവും,പ്രായോഗിക പരിശീലനവും,ലഭ്യമാക്കുന്ന പഠനപദ്ധതിയാണിത്. പഠനശേഷം രണ്ടു വര്‍ഷം യൂറോപ്പിലോ,ഗള്‍ഫ് മേഖലയിലോ എവിടെയെങ്കിലുമായി മികവിന്റെ അടിസ്ഥാനത്തില്‍ ഇന്റേന്‍ഷിപ്പ് ലഭ്യമാക്കുന്നതിനും പഠനകേന്ദ്രം വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും സഹായവും ലഭ്യമാക്കും. 

ഷാനോന്‍ എയര്‍സ്‌പേസില്‍ നിലവില്‍ ഇരുപതോളം മലയാളി വിദ്യാര്‍ഥികള്‍ ആദ്യ രണ്ടു ബാച്ചുകളിലായി പഠനം നടത്തുന്നുണ്ട്.

പ്രൊഫഷണല്‍ സര്‍ട്ടിഫിക്കേറ്റ് ഏവിയേഷന്‍ മെയിന്റ്റൈന്‍സ് ( EASA Part 66B1.1)എന്ന യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയുടെ അംഗീകൃത കോഴ്‌സ് പഠിച്ചവര്‍ക്കെ യൂറോപ്പില്‍ ഏവിയേഷന്‍ രംഗത്ത് ജോലി ചെയ്യാന്‍ ആവുകയുള്ളൂ.ഇന്ത്യയില്‍ AME യിലും ബി ടെക്കിനും ഈ കോഴ്‌സ് ഉണ്ടെങ്കിലും അന്താരാഷ്ട്ര അംഗീകാരം ഇല്ലെന്നുള്ള പോരായ്മയുണ്ട്.അന്താരാഷ്ട്ര തലത്തില്‍ ഏവിയേഷന്‍ എന്‍ജിനിയറായി ജോലി ലഭ്യമാക്കുവാന്‍ ഇന്ത്യന്‍ കോഴ്‌സുകള്‍ വഴി നിലവില്‍ സാധ്യമല്ല. അതെ സമയം യൂറോപ്യന്‍ കോഴ്‌സുകളെ ഇന്ത്യന്‍ ഏവിയേഷന്‍ കമ്പനികളും അംഗീകരിക്കുന്നുണ്ട്.

ഇന്ത്യയെ അപേക്ഷിച്ച് കൂടുതല്‍ പ്രാഥമിക ചിലവുകള്‍ ആയേക്കാമെങ്കിലും യൂറോപ്പിലും മറ്റു ലോക രാജ്യങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന ഏവിയേഷന്‍ വ്യവസായത്തിന് ആവശ്യത്തിനുള്ള സ്റ്റാഫിന്റെ നിലവിലുള്ള അപര്യാപ്തത ഈ രംഗത്തെ ജോലി സാധ്യതകളാണ് വെളിപ്പെടുത്തുന്നത്.ആദ്യ രണ്ടു വര്‍ഷത്തിന് ശേഷം ഇന്റേന്‍ഷിപ്പ് കാലത്ത് ലഭിച്ചേക്കാവുന്ന മികച്ച പ്രതിഫലം ഈ കോഴ്‌സിനെ ആകര്‍ഷകമാക്കുന്നു.

ഷാനോണ്‍ വിമാനത്താവളത്തിലാണ് കോഴ്‌സ് നടത്തപ്പെടുന്നത്.മികച്ച ഫാക്കല്‍റ്റിയുടെ സേവനം ഇവിടെ ലഭ്യമാണ്.ലുഫ്ത്താന്‍സ ഉള്‍പ്പെടെയുള്ള വിമാനകമ്പനികളുടെ പ്രാക്റ്റിക്കല്‍ സൌകര്യമാണ് ഷാനോനില്‍ ഉള്ളത്.

യൂറോപ്പില്‍ പഠനത്തോടൊപ്പം ജോലി ചെയ്യാനാവും എങ്കിലും ഏറോസ്‌പേസ് എന്‍ജിനിയറിംഗ് കോഴ്‌സിന്റെ കഠിനവും അതീവ ജാഗ്രത വേണ്ടതുമായ പഠന പദ്ധതിയോടൊപ്പം ജോലി ചെയ്യാനുള്ള സമയം ലഭിക്കാന്‍ ഇടയില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പറയുന്നത്.രാവിലെ 8.30 മുതല്‍ വൈകിട്ട് 3.30 വരെയാണ് എല്ലാദിവസവും ക്ലാസ് ടൈം.എല്ലാ ആഴ്ച്ചയും പഠനനിലവാരം പരീക്ഷിക്കപ്പെടും.

കുറഞ്ഞ ചിലവില്‍ താമസസൗകര്യം ലഭ്യമാണ്.19 ലക്ഷത്തോളം ഇന്ത്യന്‍ രൂപയാണ് രണ്ടു വര്‍ഷത്തെ കോഴ്‌സ് ഫീസ്. വിസാ ഫീസ്,വിസാ പ്രോസസിംഗ് ഫീസ്,ഹെല്‍ത്ത് ഇന്‍ഷ്വരന്‍സ്,യാത്രാ ചിലവുകള്‍,ഭക്ഷണത്തിനും താമസത്തിനും വേണ്ട ചിലവുകള്‍ എന്നിവയും ഇതിനോടൊപ്പം വേണ്ടി വരും.

സയന്‍സില്‍ (കണക്കിലും ഫിസിക്‌സിലും നല്ല മാര്‍ക്കോടെ ) പ്ലസ് ടൂ പാസായവര്‍ക്ക് (പന്ത്രണ്ടാം ക്ലാസ്)ഈ കോഴ്‌സിലെയ്ക്ക് അപേക്ഷിക്കാം.അപേക്ഷകര്‍ക്ക് IELTS ന് 5.5 സ്‌കോര്‍ എങ്കിലും ഉണ്ടായിരിക്കണം.താത്പര്യമുള്ളവര്‍ 2015 ജനുവരി 1 ന് മുന്‍പായി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണം.

ജനുവരി 8 ന് മുന്‍പായി ആവശ്യമായ എല്ലാ രേഖകളും സഹിതം വിസാ ആപ്ലിക്കേഷന്‍ നടത്തുന്നവര്‍ക്കെ മാര്‍ച്ച് 2 ന് ആരംഭിക്കുന്ന ഈ വര്‍ഷത്തെ കോഴ്‌സില്‍ പ്രവേശനം ലഭിക്കുകയുള്ളൂ.

ഷാനോന്‍ എയര്‍ സ്‌പേസിന്റെ ഇന്ത്യയിലെ ഏക അംഗീകൃത ഏജന്‍സിയായ ഡബ്ലിനിലെ ഒബ്രിയാന്‍ അസോസിയേറ്റ്‌സാണ് ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകരുടെ സെലക്ഷന്‍ നടത്തുന്നത്.യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയുടെ നിര്‍ദ്ദിഷ്ഠ കോഴ്‌സിനെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ www.obeduc.com എന്ന വെബ് സൈറ്റില്‍ നിന്നും അറിയാം.2015 ലെ കോഴ്‌സില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരുകളിലോ,ഈ മെയില്‍ വഴിയോ ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും

O’Brien Associates Dublin Office: Phone: +353 1 7645701 
Mobile: +353  87 2857780 
Moble: +353  89 488 0146 
Email: tara@obeduc.com 
Website address: www.obeduc.com 

Scroll To Top