Wednesday September 26, 2018
Latest Updates

ഡബ്ലിന്‍ നഗരത്തില്‍ നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ താമസസൗകര്യം ലഭിക്കാതെ പ്രതിസന്ധിയില്‍,ലഭ്യമായ വീടുകള്‍ക്ക് അമിത വാടക 

ഡബ്ലിന്‍ നഗരത്തില്‍ നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ താമസസൗകര്യം ലഭിക്കാതെ പ്രതിസന്ധിയില്‍,ലഭ്യമായ വീടുകള്‍ക്ക് അമിത വാടക 

ഡബ്ലിന്‍:നഗരത്തില്‍ ഭവനപ്രതിസന്ധി രൂക്ഷം. സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ഡബ്ലിനില്‍ എത്തിയ മുന്നൂറോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇനിയും താമസസൗകര്യം ലഭിച്ചിട്ടില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം.ആയിരത്തി ഇരുനൂറോളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് അയര്‍ലണ്ടില്‍ ഇത്തവണത്തെ കോഴ്സുകള്‍ക്കായി എത്തിയിട്ടുള്ളതെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.ഇവരില്‍ അറുപത് ശതമാനത്തോളം ഡബ്ലിനിലാണ് പഠിക്കുന്നത്.സമീപ നഗരങ്ങളില്‍ പഠിക്കാന്‍ എത്തുന്നവരും ജോലിയുടെ സാധ്യതകള്‍ പരിഗണിച്ച് ഡബ്ലിനില്‍ താമസിക്കുന്നതിന് മുന്‍ഗണന നല്‍കുന്നു.

പ്രമുഖ കോളജുകള്‍ അടക്കം താമസസൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ആഴ്ചയില്‍ അഞ്ഞൂറു മുതല്‍ എഴുനൂറു യൂറോ വരെയാണ് സിംഗിള്‍ ബെഡിന് വാടക ഈടാക്കുന്നത്.ഇന്ത്യന്‍ വിദ്യാര്‍ഥികളെ സംബന്ധിച്ച് ഇത്രയും ഉയര്‍ന്ന വാടക കൊടുക്കാന്‍ നിര്‍വാഹമില്ലാത്തവരാണ് അധികവും.

നഗരത്തിലെ ഒരാള്‍ക്ക് താമസിക്കാവുന്ന റൂമില്‍ നാലും അഞ്ചും പേര്‍ വരെ താമസിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.വിദ്യാര്‍ഥികള്‍ അടക്കമുള്ള നഗരത്തിലെ കുടിയേറ്റക്കാര്‍ സര്‍ക്കാര്‍ അനുശാസിക്കുന്ന നിയമങ്ങള്‍ ഒന്നും പാലിക്കുന്നില്ലെങ്കിലും നിലവിലുള്ള സാഹചര്യത്തില്‍ അധികൃതര്‍ക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ്.

സിറ്റി സെന്ററിലെ വാടകവീടിന്റെ വാടക ഈ സീസണില്‍ കുതിച്ചുയര്‍ന്നു. ഇവിടെ മാസം 400 യൂറോ മുതലാണ് ഇപ്പോള്‍ ഒരാള്‍ക്ക് മാസ വാടക. അഞ്ചു പേര്‍ക്ക് താമസിക്കാം.

പുതുതായി എത്തുന്ന ആണ്‍കുട്ടികളാണ് ഏറെ ബുദ്ധിമുട്ടുന്നത്.പെണ്‍കുട്ടികളെ പേയിങ് ഗസ്റ്റായി താമസിപ്പിക്കാന്‍ ഒട്ടേറെപ്പേര്‍ താത്പര്യപെടാറുണ്ടെങ്കിലും ആണ്‍കുട്ടികള്‍ക്ക് അത്തരമൊരു സൗകര്യമേ നിഷേധിക്കപ്പെടുകയാണ്.
നഗരത്തിലെ താമസക്കാരായ മലയാളികള്‍ അടക്കം നിരവധി പേര്‍ വിദ്യാര്‍ഥികള്‍ക്ക് താമസസൗകര്യം ഒരുക്കാന്‍ തയാറാവുന്ന പ്രവണത കണ്ടുവരുന്നുണ്ട്.ലൂക്കന്‍,താല,സോഡ്‌സ് എന്നിവിടങ്ങളിലടക്കം ഒട്ടേറെ മലയാളികള്‍ വിദ്യാര്‍ഥികള്‍ക്ക് സഹായഹസ്തം നല്‍കി കരുണ കാട്ടിയിട്ടുണ്ട്.ലീമെറിക്ക്,ഗോള്‍വേ അടക്കമുള്ള നഗരങ്ങളിലും കൃത്യമായ താമസ സൗകര്യം ലഭിക്കാത്ത നിരവധി വിദ്യാര്‍ഥികള്‍ ഇപ്പോഴും പ്രതിസന്ധിയിലാണ്.

Scroll To Top