Saturday December 03, 2016
Latest Updates

ഡബ്ലിനില്‍ പഠിക്കാനെത്തിയ മലയാളികളടക്കം നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ താമസസൗകര്യമില്ലാതെ വലയുന്നു,അധികൃതര്‍ നിസംഗത പാലിക്കുന്നുവെന്ന് പരാതിയുയരുന്നു 

ഡബ്ലിനില്‍ പഠിക്കാനെത്തിയ മലയാളികളടക്കം നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ താമസസൗകര്യമില്ലാതെ വലയുന്നു,അധികൃതര്‍ നിസംഗത പാലിക്കുന്നുവെന്ന് പരാതിയുയരുന്നു 

ഡബ്ലിന്‍:ഇന്ത്യയില്‍ നിന്നടക്കം ഉന്നതവിദ്യാഭ്യാസസൗകര്യത്തിനായി അയര്‍ലണ്ടില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ലഭിക്കാതെ വലയുന്നതായി റിപ്പോര്‍ട്ടുകള്‍.

സെപ്റ്റംബറില്‍ തുടങ്ങുന്ന കോളജുകളില്‍ പ്രവേശനം തേടി ഇപ്പോള്‍ അയര്‍ലണ്ടില്‍ എത്തിയിരിക്കുന്ന നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് സാധാരണ താമസ സൗകര്യം ലഭിക്കാതെ ചിലവേറിയ ഹോട്ടലുകളില്‍ ഇപ്പോള്‍ കഴിയുന്നത്.

മാസം പരമാവധി നാനൂറു യൂറോയ്ക്ക് ഡബ്ലിനില്‍ താമസ സൗകര്യം ലഭിക്കുമെന്ന കോളജ് അധികൃതരുടെ വാഗ്ദാനങ്ങള്‍ ജലരേഖയായെന്ന് ഡബ്ലിനില്‍ പഠനത്തിനെത്തിയ കോട്ടയം സ്വദേശിയായ യുവാവ് ഐറിഷ് മലയാളിയോട് പറഞ്ഞു.
കൈയ്യില്‍ കരുതിയ പണമെല്ലാം ഹോട്ടലുകാര്‍ക്ക് നല്‍കേണ്ട അവസ്ഥയാണ്.താമസ സൗകര്യം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവ കണ്ടെത്തുന്നതിന് വിദ്യാര്‍ഥികളെ സഹായിക്കുന്നില്ലെന്നാണ് ഡബ്ലിനില്‍ എത്തിയ കുട്ടികളുടെ പരാതി.

ഹയര്‍ എഡ്യൂക്കേഷന്‍ അതോറിറ്റിയുടെ ( എച്ച്.ഇ.എ) റിപ്പാര്‍ട്ട് പ്രകാരം ഓരോ വര്‍ഷവും ഡബ്ലിനില്‍ 25,000 ബെഡുകളുടെ കുറവാണ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മാത്രം കുറവുള്ളത്. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി പുതിയ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഒന്നും നടപ്പായിട്ടില്ല.

2024 വരെയുള്ള കാലയളവില്‍ കോളെജുകളും സ്വകാര്യ ഡെവലപ്പേഴ്‌സും ചേര്‍ന്ന് 1.2 ബില്യണ്‍ യുറോ ചിലവഴിച്ച് താമസ സൌകര്യത്തിനുള്ള പദ്ധതി ആസുത്രണം ചെയ്യണമെന്നാണ് എച്ച്ഇഎ കണ്ടെത്തിയിരിക്കുന്നത്. 

ആവശ്യത്തിന് അനുസരിച്ച് ഈ മേഖലയില്‍ നിക്ഷേപം ആവശ്യായി വരുമെന്നും ഓരോ വര്‍ഷവും 25,000 വിദ്യാര്‍ത്ഥികള്‍ക്ക് താമസസൗകര്യം എന്ന നിലയില്‍ കുറവ് പരിഹരിക്കണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് താമസസൗകര്യം ഒരുക്കുന്നതിന് സ്ഥലവില ഉള്‍പ്പടെ ഒരാള്‍ക്ക് 85,000 യുറോയാണ് ചെലവ് കണക്കാക്കുന്നത്. ഇതുപ്രകാരം 25,000 പേരുടെ സൗകര്യത്തിന് 2.1 ബില്യണ്‍ യൂറോയാണ് ചെലവ് വരുന്നത്. ഇതില്‍ 1.2 ബില്യാണിന്റെ പ്‌ളനാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. 

ഡിമാന്റും സപ്‌ളൈയും ആനുസരിച്ച് കുടുതല്‍ സൗകര്യം ഒരുക്കാന്‍ ക്യാമ്പസുകള്‍ തയ്യാറാകണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. കോളേജുകള്‍ക്ക് അനുവദിക്കുന്ന ഗ്രാന്റുകളില്‍ നിന്നും നികുതി നിയന്ത്രണങ്ങളിലൂടെയും തുക സമാഹരിക്കാമെന്നും ഒറ്റയ്ക്കും സംയുക്തമായും പദ്ധതികള്‍ ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആസുത്രണം ചെയ്യാം. അടുത്തിടെ രൂപം നല്‍കിയ ലന്റ് സ്ട്രാറ്റജിക്ക് ഡെവലപ്പ്‌മെന്റ് ഫണ്ട് നല്‍കുന്ന ധനസഹായം ഉപയോഗിച്ച് ഓണ്‍ക്യാമ്പസ് അക്കോമഡേന്‍ പ്രൊജക്ടുകളും അല്ലെങ്കില്‍ സ്വകാര്യ ഡെവലപ്പേഴ്‌സിന് ഓഫ് ക്യാമ്പസ് അക്കേമഡേഷന്‍ സൗകര്യവും ആസുത്രണം ചെയ്യാമെന്നും എച്ച് ഇ എ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

2014 ല്‍ 57,100 വിദ്യാര്‍ത്ഥികള്‍ക്കാണ് താമസസൗകര്യം വേണ്ടിയിരുന്നത്.എന്നാല്‍ 31,300 പേര്‍ക്ക് മാത്രമാണ് സൗകര്യം ലഭ്യമായത്. 2024 ആകുമ്പോള്‍ 68,670 വിദ്യാര്‍ത്ഥികള്‍ക്ക് എങ്കിലും താമസസൗകര്യം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Scroll To Top