Monday May 29, 2017
Latest Updates

ദമ്പതികളുടെ ബീച്ചിലെ ഇണചേരല്‍ ‘ദുരന്ത’മായി

ദമ്പതികളുടെ ബീച്ചിലെ ഇണചേരല്‍ ‘ദുരന്ത’മായി

ഇറ്റലി: ദമ്പതികളുടെ ബീച്ചിലെ ഇണചേരല്‍ ദുരന്തമായി.ഒരു വ്യത്യസ്തത അനുഭവത്തിന് വേണ്ടിയാണ് ഈ ദമ്പതികള്‍ ബീച്ചില്‍ ഇണ ചേര്‍ന്നത്. പക്ഷെ ജീവിതാവസാനം വരെ മാഞ്ഞുപോകാത്ത നാണക്കേടാണ് ഈ സാഹസികത അവര്‍ക്ക് സമ്മാനിച്ചത്. ഇറ്റലിയിലെ പോര്‍ട്ടോ സാന്‍ ഗോര്‍ജിയോ ബീച്ചിലാണ് സംഭവം. തുറന്ന ബീച്ചില്‍ ഇണചേര്‍ന്ന ദമ്പതികള്‍ ഇണചേരലിന് ശേഷം പരസ്പരം വേര്‍പെടാനാകാത്ത അവസ്ഥയിലായിപ്പോയി.ഒടുവില്‍ ബീച്ചില്‍ ഉണ്ടായിരുന്ന മറ്റ് സന്ദര്‍ശകര്‍ ദമ്പതികളുടെ സഹായത്തിനെത്തി. എന്നിട്ടും സ്ഥിതിക്ക് മാറ്റമുണ്ടായില്ല. 

ഒടുവില്‍ മറ്റ് സന്ദര്‍ശകര്‍ തങ്ങളുടെ കയ്യിലുണ്ടായിരുന്ന ടര്‍ക്കിയും മറ്റും യുവ ദമ്പതികള്‍ക്ക് നാണം മറയ്ക്കാന്‍ നല്‍കി. തുടര്‍ന്ന് ഡോക്ടറെ വിളിച്ച് വരുത്തുകയായിരുന്നു. ഡോക്ടര്‍ വന്നതിന് ശേഷം ഒരുവരെയും ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ഡോക്ടര്‍ ഈ യുവതിയുടെ ഗര്‍ഭാശയമുഖം (cervix) വികസിപ്പിക്കുന്നതിനുള്ള ഇന്‍ജക്ഷന്‍ നല്‍കി. ഇതിന് ശേഷമാണ് ഇരുവര്‍ക്കും പരസ്പരം വേര്‍പെടാനായത്. വാര്‍ത്തയുടെ ആധികാരികത വ്യക്തമല്ലെങ്കിലും ‘ഇല്‍ മറ്റിനോ’ ഉള്‍പ്പെടെയുള്ള പ്രമുഖ ഇറ്റാലിയന്‍ മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Scroll To Top