Saturday December 10, 2016
Latest Updates

പ്രതികൂല കാലാവസ്ഥ: വൈദ്യുതി മുടങ്ങി; നിരവധി വിമാനങ്ങള്‍ റദ്ദാക്കി

പ്രതികൂല കാലാവസ്ഥ: വൈദ്യുതി മുടങ്ങി; നിരവധി വിമാനങ്ങള്‍ റദ്ദാക്കി

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പ്രക്ഷുബ്ദ കാലാവസ്ഥയെ തുടര്‍ന്ന് വ്യാപകമായി വൈദ്യുതി മുടങ്ങി.ഡാല്‍ക്കിയ്ക്കും ബ്രേയ്ക്കും ഇടയിലാണ് വൈദ്യുതി മുടങ്ങിയത്. ഈ മേഖലയില്‍ വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് ഐറിഷ് റെയ്ല്‍ സര്‍വീസ് നിര്‍ത്തി വച്ചു.ട്രെയ്‌നില്‍ ടിക്കറ്റ് എടുത്തവര്‍ക്ക് പിന്നീട് ഡബ്ലിന്‍ ബസില്‍ യാത്രാനുമതിനല്‍കി. ഇ.എസ്.ബി നെറ്റ്‌വര്‍ക്കിന്റെ ഉപഭോക്താക്കള്‍ക്കും ഇന്നലെ വൈദ്യുതി മുടങ്ങി.ഡബ്ലിനിലെ ബ്ലാഞ്ചസ്‌ടൌണ്‍,ക്ലൂണി,ഫോര്‍ട്ട്‌ലോണ്‍ എന്നിവടങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് വൈദ്യുതി മുടങ്ങിയത്.രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ പലയിടങ്ങളിലും മുടങ്ങിയ വൈദ്യുതി പുന:സ്ഥാപിച്ചു വരുന്നതെയുള്ളു.

കാറ്റ് ശക്തമായതിനെ തുടര്‍ന്ന് ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ ഇന്നലെയും നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയോ വഴി തിരിച്ച് വിടുകയോ ചെയ്തു. തീരദേശ മേഖലയില്‍ ഇന്നലെ മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയതായാണ് റിപ്പോര്‍ട്ട്. മണിക്കൂറില്‍ 90 മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നായിരുന്നു മെറ്റ് എറാന്‍ പ്രവചിച്ചിരുന്നത്. ഇ.എസ്.ബി നെറ്റ്‌വര്‍ക്കും ഡബ്ലിന്‍ വിമാനത്താവളവും ഐറിഷ്റെയിലും പ്രധാന അറിയിപ്പുകള്‍ ട്വിറ്ററിലൂടെ നല്‍കിയിരുന്നു.

ശക്തമായ കാറ്റിനെ തുടര്‍ന്ന് ഡബ്ലിന്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന ആറ് വിമാനങ്ങള്‍ റദ്ദാക്കി. കോര്‍ക്ക് വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി സര്‍വീസുകളും റദ്ദ് ചെയ്യപ്പെട്ടു. ഷാനന്‍ എയര്‍പോര്‍ട്ടിലും പ്രതികൂല കാലാവസ്ഥ തിരിച്ചടിയായി. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ട്വിറ്ററിലൂടെയും വിമാനത്താവള വെബ്‌സൈറ്റിലൂടെയും ഏറ്റവും പുതിയ അറിയിപ്പുകള്‍ പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. റോഡ് മാര്‍ഗം യാത്ര ചെയ്യുന്നവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്നും സമാനമായ കാലാവസ്ഥ തുടരാനിടയുണ്ട്

Scroll To Top