Saturday December 03, 2016
Latest Updates

എന്തുകൊണ്ട് ഐറിഷ് പാസ്‌പോര്‍ട്ട്…?

എന്തുകൊണ്ട് ഐറിഷ് പാസ്‌പോര്‍ട്ട്…?

ഡബ്ലിന്‍:നിങ്ങള്‍ ഐറിഷ് പാസ്‌പോര്‍ട്ട് കൈവശമുള്ളയാള്‍ ആണോ ?അഭിമാനിക്കാം…നിങ്ങളെ ഒരു ‘ലോക പൗരനെന്ന്’ വിളിക്കാം. പാസ്‌പോര്‍ട്ടുകളുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട്.

ഫിന്‍ലാന്‍ഡ്, സ്വീഡന്‍, യുകെ എന്നിവയുടെ പാസ്‌പോര്‍ട്ട് പൗരന്മാര്‍ക്ക് 173 രാജ്യങ്ങളിലേയ്ക്ക് കടക്കാനുള്ള അനുമതി നല്‍കുമ്പോള്‍ ഐറിഷ് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 170 രാജ്യങ്ങളില്‍ വിസയില്ലാതെ സഞ്ചരിക്കാം. 172 രാജ്യങ്ങളില്‍ യാത്രാനുമതി നല്‍കുന്നുണ്ടെങ്കിലും യുഎസ് പാസ്‌പോര്‍ട്ടിന് മറ്റ് അനേകം നൂലാമാലകളുണ്ട്. അയര്‍ലണ്ടിനു പുറമെ കാനഡ, ഫ്രാന്‍സ്, ജപ്പാന്‍, നോര്‍വേ, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളും 170 രാജ്യങ്ങളില്‍ സഞ്ചരിക്കാനുള്ള അനുവാദം തങ്ങളുടെ പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നവര്‍ക്ക് നല്‍കുന്നു.

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 52 രാജ്യങ്ങളില്‍ മാത്രമാണ് യാത്ര ചെയ്യാന്‍ സാധിക്കുക.വിസ വേണ്ടാതെ ലോകത്തു സഞ്ചരിക്കാവുന്ന ശക്തമായ പാസ്‌പോര്‍ട്ട് സംവിധാനമുള്ള മറ്റു രാജ്യങ്ങളുടെ ലിസ്റ്റ് താഴെ:list1list2

Scroll To Top