Thursday December 08, 2016
Latest Updates

അദ്ധ്യാപകരുടെ അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും, അയര്‍ലണ്ടിലെ ഭൂരിപക്ഷം സ്‌കൂളുകളും ഇന്ന് മുതല്‍ തുറക്കില്ല

അദ്ധ്യാപകരുടെ അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും, അയര്‍ലണ്ടിലെ ഭൂരിപക്ഷം സ്‌കൂളുകളും ഇന്ന് മുതല്‍ തുറക്കില്ല

ഡബ്ലിന്‍:തുല്യ ജോലിക്ക് തുല്യ ശമ്പളം എന്ന ആവശ്യമുയര്‍ത്തി സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപകര്‍ നടത്തുന്ന അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും. എഎസ്ടിഐയും വിദ്യാഭ്യാസ വകുപ്പും തമ്മില്‍ ഇന്നലെ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് അനിശ്ചിതകാല സമരം എന്ന തീരുമാനത്തിലേയ്ക്ക് അദ്ധ്യാപകര്‍ എത്തിയത്.

സമരം ഉറപ്പായതോടെ 400ഓളം സ്‌കൂളുകള്‍ ഇന്നു മുതല്‍ അച്ചിടേണ്ടി വരും. 200,000ഓളം വിദ്യാര്‍ത്ഥികളെയാണ് ഇതി ബാധിക്കുക. സൂപ്പര്‍വിഷന്‍, സബ്സ്റ്റിറ്റിയൂഷന്‍ ഡ്യൂട്ടികളില്‍ നിന്നും അദ്ധ്യാപകര്‍ മാറി നില്‍ക്കും. ഈ ഡ്യൂട്ടികള്‍ക്ക് അദ്ധ്യാപകര്‍ക്ക് നല്‍കുന്ന അധിക വരുമാനം ഈയിടെ സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. സര്‍ക്കാര്‍ മുന്നോട്ടു വച്ച ലാന്‍ഡ്സ്ഡൗണ്‍ കരാര്‍ അംഗീകരിക്കാന്‍ അദ്ധ്യാപകരും വിസമ്മതിച്ചിരിക്കുകയാണ്.

അനിശ്ചിതകാല സമരം എന്നത് നിരാശാജനകമാണെന്ന് വിദ്യാഭ്യാസമന്ത്രി റിച്ചാര്‍ഡ് ബ്രട്ടണ്‍ പ്രതികരിച്ചു.

Scroll To Top