Saturday December 03, 2016
Latest Updates

കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍; പരീക്ഷകള്‍ മാറ്റി വച്ചു

കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍; പരീക്ഷകള്‍ മാറ്റി വച്ചു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു മൂന്നു വ്യതസ്ഥ സംഘടനകള്‍ ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപകമായ ഹര്‍ത്താലിന് തുടക്കമായി. കര്‍ഷക, മോട്ടോര്‍, തീരദേശ സംഘടനകളാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വര്‍ധിപ്പിച്ചതില്‍ പ്രധിഷേധിച്ചാണ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളി കളയണമെന്ന ആവശ്യവുമായാണ് തീരദേശ സംഘടനകളുടെയും ഫിഷറീസ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും ഹര്‍ത്താല്‍ ആഹ്വാനം.

റബര്‍ കൃഷി മേഖലയിലുള്‍പ്പടെ കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ കര്‍ഷകദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം എനാവശ്യപ്പെട്ടാണ് ഇടതുപക്ഷ സംയുക്ത കര്‍ഷക സമിതിയുടെ ഹര്‍ത്താല്‍ ആഹ്വാനം. വിവിധ സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ ഇതേ തുടര്‍ന്ന് മാറ്റി വച്ചു.

 

Scroll To Top