Monday August 21, 2017
Latest Updates

സമാധാനം നഷ്ടപ്പെടുന്ന നമ്മുടെ സ്വന്തം ഗാര്‍ഡ!

സമാധാനം നഷ്ടപ്പെടുന്ന നമ്മുടെ സ്വന്തം ഗാര്‍ഡ!

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഏറ്റവും സമാധാനക്കേടുള്ളത് ആര്‍ക്കാണെന്നറിയാമോ, മറ്റാര്‍ക്കുമല്ല നമ്മുടെ പോലിസ് ഫോഴ്സായ ഗാര്‍ഡയ്ക്കു തന്നെ.ഗാര്‍ഡയിലെ അഞ്ചിലൊരു ഉദ്യോഗസ്ഥന്‍ ഗുരുതരമായ മാനസിക സമ്മര്‍ദ്ദത്തിലാണെന്നു കൗണ്ടി ഗോള്‍വേയില്‍ നടക്കുന്ന ഗാര്‍ഡ റെപ്രസെന്റേറ്റിവ്സ് അസോസിയേഷന്‍ ജി ആര്‍.എ. കോണ്‍ഫ്രന്‍സ് ചൂണ്ടിക്കാട്ടി.

പോലിസുള്‍പ്പടെയുള്ള അത്യാവശ്യവിഭാഗം ജീവനക്കാരനെ ആക്രമിക്കുന്നയാള്‍ക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷ നല്‍കണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് സിയാറാന്‍ ഒ നെയ്ല്‍ ആവശ്യപ്പെട്ടത് വെറുതെയല്ലെന്നു ഇപ്പോള്‍ മനസ്സിലായില്ലേ.സേനയിലെ 32 ശതമാനവും ശരാശരിയിലും കൂടുതല്‍ മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരാണ്-ഗാര്‍ഡ റെപ്രസെന്റേറ്റിവ്സ് അസോസിയേഷന്‍ (ജി ആര്‍.എ.) ചൂണ്ടിക്കാട്ടുന്നു.

10000 ഓഫിസര്‍മാര്‍ അടങ്ങിയതാണ് (ജി.ആര്‍.എ).ഗാര്‍ഡ രൂപീകൃതമായ 2006 മുതല്‍ 5417 ഉദ്യോഗസ്തര്‍ക്ക് പരിക്കേറ്റു.ക്രമസമാധാനം നിലനിര്‍ത്തുകയെന്നത് ഗാര്‍ഡയുടെ വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഇന്റര്‍നെറ്റ് കുറ്റകൃത്യങ്ങള്‍,കോര്‍പറേറ്റ് കുറ്റങ്ങള്‍,അന്താരാഷ്ട്ര കുറ്റങ്ങള്‍ എന്നിവയില്‍ തെളിവുശേഖരണം പോലിസിനെ വന്‍ സമ്മര്‍ദത്തിലാഴ്ത്തുന്നു.തൊഴില്‍രംഗത്തെ മനശ്ശാസ്ത്രജ്ഞര്‍ അപകട സാധ്യതയുള്ള ഹൈ-റിസ്‌ക് ജോലികളുടെ കൂട്ടത്തിലാണ് പോലിസിങിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Scroll To Top