Saturday December 03, 2016
Latest Updates

എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടിയെ തള്ളി ഹാര്‍ലി ഡേവിഡ്സണ്‍ സ്ട്രീറ്റ് 750 ക്ക് മികച്ച വില്‍പ്പന

എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടിയെ തള്ളി ഹാര്‍ലി ഡേവിഡ്സണ്‍ സ്ട്രീറ്റ് 750 ക്ക് മികച്ച വില്‍പ്പന

ഹാര്‍ലി ഡേവിഡ്സണിന്റെ ഏറ്റവും വില കുറഞ്ഞ മോഡലായ സ്ട്രീറ്റ് 750 യ്ക്ക് മികച്ച വില്‍പ്പന. റോയല്‍ എന്‍ഫീല്‍ഡിന്റെ കരുത്തുറ്റ മോഡലായ കോണ്ടിനെന്റല്‍ ജിടിയെക്കാള്‍ വില്‍പ്പനയാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്ട്രീറ്റ് സ്വന്തമാക്കിയത്. ഏപ്രില്‍ 2014 മാര്‍ച്ച് 2015 കാലയളവില്‍ 3,029 സ്ട്രീറ്റുകള്‍ വിറ്റു പോയി. അതേസമയം കോണ്ടിനെന്റല്‍ ജിടിയുടെ വില്‍പ്പന 2,799 എണ്ണത്തില്‍ ഒതുങ്ങി. സ്ട്രീറ്റിന് ഏറ്റവുമധികം വില്‍പ്പന ലഭിച്ചത് 2014 ജൂലൈയിലായിരുന്നു. ഈ മാസം മാത്രം 458 ബൈക്കുകള്‍ നിരത്തിലിറങ്ങി. കോണ്ടിനെന്റല്‍ ജിടിയ്ക്ക് 2014 ഏപ്രിലിലായിരുന്നു ഏറ്റവുമധികം വില്‍പ്പന ലഭിച്ചത്, 388 എണ്ണം.

2014 ഡല്‍ഹി ഓട്ടോ എക്‌സ്പോയിലാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ്അവതരിപ്പിച്ചത്. 65 എന്‍എം ശേഷിയുള്ളതാണ് സ്ട്രീറ്റിന്റെ 749 സിസി, വി ട്വിന്‍ സിലിണ്ടര്‍ എന്‍ജിന്‍ . റെവലൂഷന്‍ എക്‌സ് എന്നു പേരിട്ടിരിക്കുന്ന ഫ്യുവല്‍ ഇന്‍ജക്ടഡ് എന്‍ജിന്റെ ആയുസും പ്രകടനക്ഷമതയും കൂട്ടുന്നതിനായി ലിക്വിഡ് കൂളിങ് സംവിധാനവും കമ്പനി നല്‍കിയിരിക്കുന്നു. ആറു സ്പീഡാണ് ഗീയര്‍ബോക്‌സ്, ഭാരം 218 കിലോഗ്രാം. തുടക്കത്തില്‍ 4.10 ലക്ഷം രൂപയായിരുന്നു വില. ഹരിയാനയിലെ ബാവല്‍ പ്ലാന്റില്‍ നിര്‍മിക്കുന്ന സ്ട്രീറ്റ് 750 ന് നിലവില്‍ 4.32 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ് ഷോറൂം വില. സ്ട്രീറ്റ് 500 എന്ന വില കുറഞ്ഞ മോഡല്‍ വൈകാതെ ഹാര്‍ലി വിപണിയിലിറക്കും.

Cafe Racer

കഫേ റേസറായ ജിടി 535 ന് 29.1 ബിഎച്ച്പി 44 എന്‍എം ശേഷിയുള്ള 535 സിസി , സിംഗിള്‍ സിലിണ്ടര്‍ , ഫോര്‍ സ്‌ട്രോക്ക് പെട്രോള്‍ എന്‍ജിനാണ് ഉള്ളത് . അഞ്ച് സ്പീഡാണ് ഗീയര്‍ ബോക്‌സ്. വില 2.00 ലക്ഷം രൂപ.

 

Scroll To Top