Wednesday December 07, 2016
Latest Updates

ഐറിഷ് മാനത്ത് ഉത്തരായനാന്തത്തിലെ പൂര്‍ണ്ണചന്ദ്രന്‍!

ഐറിഷ് മാനത്ത് ഉത്തരായനാന്തത്തിലെ പൂര്‍ണ്ണചന്ദ്രന്‍!

ഡബ്ലിന്‍ :ഇന്നലെ (ജൂണ്‍ 20) അയര്‍ലണ്ടില്‍ ഉത്തരായനാന്തകാലം ആരംഭിച്ചു. അയര്‍ലണ്ടില്‍ ഈ വര്‍ഷത്തെ ഏറ്റവും നീളം കൂടിയ ദിനവും ഇന്നലെയായിരുന്നു. മാത്രമല്ല കഴിഞ്ഞ 30 വര്‍ഷത്തിനിടെ ആദ്യമായി ജനങ്ങള്‍ക്ക് ഈ വര്‍ഷം പൂര്‍ണ്ണചന്ദ്രനെ ആകാശത്ത് ദര്‍ശിക്കാനും സാധിച്ചു. ‘സ്‌ട്രോബറി മൂണ്‍’ ആണ് ഇന്നലെ വൈകുന്നേരം ആകാശത്ത് തെളിഞ്ഞത്.

സ്‌ട്രോബറി പോലെ ചുവന്നതോ പിങ്ക് നിറത്തിലോ കാണപ്പെടുന്നതു കൊണ്ടല്ല ഇതിനെ സ്‌ട്രോബറി മൂണ്‍ എന്നു വിളിക്കുന്നത്. പകരം, ജൂണിലെ സ്‌ട്രോബറി സീസണിന് മുമ്പായാണ് മൂണ്‍ പ്രത്യക്ഷപ്പെടുന്നത് എന്നതിനാലാണ്. അമേരിക്കയിലെ ആദിവാസികളാണ് ഈ ചന്ദ്രനെ സ്‌ട്രോബറി മൂണ്‍ എന്നു വിളിച്ചുതുടങ്ങിയത്. യൂറോപ്പില്‍ ഇത് ‘ഫുള്‍ റോസ് മൂണ്‍’, ‘ഹണി മൂണ്‍’ എന്നിങ്ങനെ അറിയപ്പെടുന്നു.

സൂര്യന്‍ വടക്കേ അര്‍ദ്ധഗോളത്തില്‍, ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് എത്തുന്നതിനിടെയാണ് ഉത്തരായനാന്തകാലം എന്നു വിളിക്കുന്നത്. ഈ ദിവസങ്ങളില്‍ പകല്‍ 17 മണിക്കൂര്‍ വരെ നീളും.

ഉത്തരായനാന്ത കാലത്ത് അയര്‍ലണ്ടിലെ കൗണ്ടി മീത്തിലെ ഹില്‍ ഓഫ് താരയില്‍ നൂറുകണക്കിനാളുകള്‍ ഈ ദിവസങ്ങള്‍ ആഘോഷിക്കാനായി ഒത്തുകൂടാറുണ്ട്. അയര്‍ലണ്ടിലെ പ്രാചീന രാജാക്കന്മാരുടെ സങ്കേതമയായിരുന്നു ഇവിടം.

Scroll To Top