Friday January 19, 2018
Latest Updates

ഇത് വെറുമൊരു കഥയല്ല …..ചങ്ക് പൊട്ടല്ലേ….

ഇത് വെറുമൊരു കഥയല്ല …..ചങ്ക് പൊട്ടല്ലേ….

ഇത് വെറുമൊരു കഥയല്ല ….. മരണത്തിന്റെ ഗന്ധം പേറുന്ന തീരങ്ങളില്‍ നിന്നും കണ്ട കാഴ്ചകള്‍ ശൂന്യമായ തലച്ചോറില്‍ ഭാവന പേറാത്തെ ഓടിയെത്തിയ വാക്കുകളാണ്…… പലവട്ടം പൂര്‍ത്തികരിക്കാന്‍ ശ്രമിച്ചു…….. സാധിക്കുന്നില്ല………….
പാതി വെന്ത കഥയായി തുടരുന്നു….
വെറുതെ കോറിയിട്ട വാക്കുകളാണിവ…….
അതുകൊണ്ട് ഭാഷയ്ക്ക് ഇടയ്ക്ക് മാറ്റം വരാം….. അതിമാനുഷികരല്ലാത്ത പച്ചയായ കടലിന്റെ മനുഷ്യരുടെ പക്ഷം പിടിക്കുന്ന കഥ

ഓഖി…….
വലയെടുത്ത് വള്ളമറിക്കി എഞ്ചിനോടി കടലിറങ്ങി അന്തോണിച്ചന്‍….കണ്ടു നിന്ന മേരിയമ്മാളോട് വിളിച്ചു പറഞ്ഞു…. കടമില്ല രൊക്കം കാശ് വേളാവും കൊണ്ട് വരുമടീ ഞാന്‍…. കാലി ചരുവം ഉയര്‍ത്തി കാട്ടി ആ വാക്കുകള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു…..
ഓടി ഓടി മൈലുകള്‍ താണ്ടി ജിപിസിനെ നോക്കി കുഞ്ഞനം കുത്തി……. മുറുക്കാന്‍ മുറുക്കി വറീത് പറഞ്ഞ്… വലിവ് തെക്കോട്ടാ കുമ്പാരി…. ആങ്കറിട്ട് കിടന്നാ കന്യാകുമാരിയ്ക്ക് പോയി കുടുംബക്കാരെ കണ്ട് ചോറും തിന്നിട്ട് വരാം….

കന്നാസ് കെട്ടി വിടാം തുഴഞ്ഞ് പോയിക്കോ എന്ന് ദാസപ്പന്‍ ……..

വലയിട്ട് മയങ്ങാന്‍ കിടന്ന്……കാറ്റ് കൂടാന്‍ തുടങ്ങി….. വലിവ് വടക്കോട്ട് മാറി……. വള്ളം ഉള്ളിലെക്ക് പോണ്…. കണ്ണു തുറന്ന് നോക്കുമ്പോ വള്ളം നാല് തെമല് വടക്ക്…… എഞ്ചിന്‍ രണ്ടും താത്തി….. എന്നിട്ടും രക്ഷയില്ല…… ജിപിസ് പൂതം കലങ്ങി നില്‍ക്കണ്…… നിന്നു തിരിയും മുമ്പേ വള്ളത്തെ കമത്തിയടിച്ച്…… കടലിന്റെ അടി കണ്ട് പൊന്തി വന്ന്…. കന്നാസു പാട്ടയില്‍ പിടിച്ചു കിടന്ന്…. വെയിലേറി…… ഉപ്പുവെള്ളം കുടിച്ച് കടലിനോട് കരഞ്ഞു പറഞ്ഞ്….. എന്തിനാണ് ഈ ചതിക്കാട്ടിയേ…

കടല് പറഞ്ഞ് …. കരയിലെ ശാസ്ത്രജന്‍മാര് മാനത്ത് കണ്ണീകളാണാ?….. കലി പൂണ്ട് വരണ കാറ്റിനെ പറഞ്ഞു തന്നില്ലേ.?…… അന്തോണീച്ചന്‍ ചുറ്റും നോക്കി….. ആരെയും കണ്ടില്ല…. വറീതിനെ…. ദാസപ്പനെ ….ഓപ്പാരിയിട്ട് കരഞ്ഞ് …. ആരും കേട്ടില്ല….. തിരിഞ്ഞു പാത്തപ്പോ താന്‍ ഒഴുകി നടക്കണ്….. അല്ല തന്റെ ശരീരം ഒഴുകണ് …. മരിച്ചാച്ച്…… കടല് കേട്ട് …. കൊണ്ടു പോട്ടാ അടിയില്….വേണ്ടാ വരും ആള് പ്രേതമെടുക്കാ…… പള്ളി കൊണ്ടാവോം….. അടക്കും…… ഞാന്‍ കരച്ചെന്ന് നോക്കി വരാം….. ഇപ്പോ ആത്മാവാണ്……

കരച്ചെന്നപ്പോ എല്ലാരും കരയണ്…. മേരിയമ്മാളും കരയണ്….. എല്ലാരും ഓടണ് …. പള്ളീലച്ചനും ഓടണ്… കടല് കണ്ട് പേടിച്ചറച്ച് കടലിലെ സാറന്‍മാര്…… ഉള്ള പോവാ പേടി……. കരക്കാര് പള്ളു വിളി തുടങ്ങി…… രണ്ടു കുമ്പാരിമാരെ പക്കം ചെന്ന് …. ചേലേന്ന് അല്ല വലിവെന്ന് ഒന്നാം കുമ്പാരി പോടാ ഓഖി ചൊളലിക്കാറ്റെന്ന് രണ്ടാം കുമ്പാരി…. കേട്ട പാടെ അന്തോണീച്ചന്‍ അറച്ച്…..ചൊളലിക്കാറ്റാ….. എന്‍ അമ്മേ വെറുതയല്ല മൂന്നു വട്ടം കമത്തിയടിച്ച്….. വള്ളം മറഞ്ഞ് പോയത്…. കടലിനടി കണ്ട് ഉപ്പു വെള്ളം കുടിച്ച് മരിച്ചത്…..

തിരിഞ്ച് പാത്തപ്പോ അടി തുടങ്കിച്ച്…. ഇന്ത സര്‍ക്കാര് ….. അന്ത സര്‍ക്കാര്…. അവന്‍ ചൊന്നാന്നാ ….. ഇവന്‍ കേക്കാട്ടാന്നാ….. അന്തോണീച്ചന്‍ കലീ പൂണ്ട്…. പോയീമിനാ പോമീനാ ഇലക്ച്ചന്‍ വന്താലും അടി….. സുനാമി വന്താലും അടി….. നിന്ന അമ്മേ കിടന്ത അടി…..
ചൊന്നാ കേക്കാതുമേ നാ ചത്താച്ചില്ലേ….

ആഫീസര്‍മാര് ഓടി വന്ന്… കാറ്റെന്ന് കരുതിച്ചെന്ന്…. ഓഖി എന്ന് അറിഞ്ഞില്ലന്ന്….

അന്തോണിച്ചന് കലിയോട് കലി…… പിന്നെ എത്ക്കാ നീയക്കെ വല്ല്യ ആഫീസറ്മാരായി ഇരിക്ക്ണ്… ചമ്പളവും വേണ്ടി…. ആര് പോണ് വര്ണ് എണ്…. അറിഞ്ഞൂടാരാ…… ഓടു മിന്നാ കടപ്പുറത്തിന്തിന്ത്……

ഇടയ്ക്ക് വള്ളത്തിന് വന്ന് ചിരിച്ച് മീനും കൊണ്ട് പോണ ആഫീസറെ കണ്ട്….. ഒരു മാസം കടല് മീന് തിന്നണ്ട ആരോടോ പറയണ കേട്ട്…..അന്തോണീച്ചന്‍ ഒന്നും മിണ്ടിയില്ല……

മറ്റേ കുമ്പാരിമാര് പറയണ കേട്ട്….. കടലില് പ്രേതങ്ങള് ഏമാന്‍മാര് എടുക്കാട്ടാരാ….. അവര് ഉയിരെ തേടി പോണാരാ ……..
കരഞ്ഞതും ആരും കേക്കാതെ കടലിലെക്ക് പോയി….. കടലിനോട് പറഞ്ഞ് …..

നിന്ന ഓഖിയെക്കാളും വമ്പന്‍ ഓഖിമാരാ അന്ത കരയിലെ സാറന്‍മാര്….. അവങ്ക പരസ്പരം കുറ്റം എറിഞ്ച് കളിച്ചിണ്…..
കടല് ചോദിച്ച് മൂന്നാം പക്കം പൊന്തി കിടക്കന്ത് ദിവസം ആറാച്ച്….. വാടാ അടിയി പോവാം…….. അന്തോണീച്ചന്റെ ശരീരം മുങ്ങി തുടങ്ങി….. പതിയെ താഴ്ന്നുമ്പോള്‍ മുകളിലൂടെ കടന്നു പോകുന്ന തിരച്ചില്‍ ഫൈബര്‍ വള്ളത്തെനോക്കി വിളിച്ചു പറഞ്ഞു….. പോമിനാ ഉയിരെ തേടിപിടി മിന്നാ….. കാണുമടാ ഏയെവനെങ്കിലും…… എന്നെ പാകാത യാ…..നാന്‍ ചത്താച്ച്……നാ പോട്ടെ…. എത്ര ഓഖി വന്താലും നീങ്ക വരുമെന്ന് എക്ക് അറിയാമടാ………

രക്തസാക്ഷികളായി തീര്‍ന്ന ഒരായിരം മത്സ്യതൊഴിലാളി സഹോദരങ്ങള്‍ക്ക് ഞാന്‍ ഈ കഥ സമര്‍പ്പിക്കുന്നു….

ക്ലിന്റണ്‍ ഡാമിയന്‍(പൂവാറില്‍ നിന്നും)

Scroll To Top