Sunday December 11, 2016
Latest Updates

സോളാര്‍ പവറിലോടുന്ന ഓട്ടോറിക്ഷയുമായി 6,200 മൈല്‍ താണ്ടി ഇന്ത്യക്കാരന്‍ യുകെയില്‍

സോളാര്‍ പവറിലോടുന്ന ഓട്ടോറിക്ഷയുമായി 6,200 മൈല്‍ താണ്ടി ഇന്ത്യക്കാരന്‍ യുകെയില്‍

സോളാര്‍ പവര്‍ മാത്രം ഉപയോഗിച്ച പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷയില്‍ 7 മാസത്തോളം യാത്ര ചെയ്ത് ഇന്ത്യന്‍ എഞ്ചിനീയര്‍ യുകെയിലെത്തി ചരിത്രം കുറിച്ചു. നവീന്‍ റാബെല്ലിയാണ് ഇറാന്‍, തുര്‍ക്കി, ബള്‍ഗേറിയ, സെര്‍ബിയ, ഓസ്ട്രിയ, സ്വിറ്റ്സര്‍ലാന്‍ഡ്, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് അവസാനം യുകെയില്‍ എത്തിയത്. പാരിസില്‍ വച്ച് തന്റെ പാസ്പോര്‍ട്ട് മോഷ്ടിക്കപ്പെട്ടതു കാരണം വിചാരിച്ചതിലും അഞ്ചു ദിവസം വൈകിയാണ് ഇദ്ദേഹം യുകെയിലെ ഡോവറില്‍ എത്തിയത്. ‘അതിശയകരം’ എന്നാണ് തന്റെ യാത്രയെ നവീന്‍ വിശേഷിപ്പിക്കുന്നത്.

ഇറാനടക്കമുള്ള രാജ്യങ്ങളില്‍ ഓട്ടോറിക്ഷയ്ക്ക് ഏറെ പ്രിയമാണെന്നാണ് നവീന്‍ പറയുന്നത്. പലരും തന്നോടൊപ്പം സെല്‍ഫിടെുക്കാനായി വരികയുമുണ്ടായി. ജനങ്ങളെല്ലാം തന്നെ നന്നായി പിന്തുണച്ചു. വണ്ടി ഓടാന്‍ പെട്രോള്‍ വേണ്ട എന്നു പറഞ്ഞപ്പോള്‍ പലരും വാ പൊളിച്ചു എന്നും നവീന്‍ പറയുന്നു.

ഇന്ത്യക്കാരനായ നവീന്‍ ഓസ്ട്രേലിയന്‍ പൗരത്വം സ്വീകരിച്ച്, അവിടെ ഓട്ടോമോട്ടിവ് എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. സ്വയം ഡിസൈന്‍ ചെയ്ത ഓട്ടോറിക്ഷയില്‍ ഒരു കിടക്ക, എക്സ്ട്രാ സീറ്റ്, ഒരു കപ്ബോര്‍ഡ്, സോളാര്‍ കുക്കര്‍ എന്നിവയുമായാണ് നവീന്‍ സാഹസയാത്രയ്ക്കൊരുങ്ങിയത്. സോളാര്‍ പവറിനെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ലോകത്തെ ബോധ്യപ്പെട്ടുത്തുകയായിരുന്നു ഉദ്ദേശ്യം.

Scroll To Top