Sunday December 04, 2016
Latest Updates

ആദ്യ ഇന്ത്യന്‍ പതാക രൂപപ്പെടുത്തിയത് ഐറിഷ്‌കാരി (ദേശീയ പതാകയുടെ കഥ )

ആദ്യ ഇന്ത്യന്‍ പതാക രൂപപ്പെടുത്തിയത് ഐറിഷ്‌കാരി (ദേശീയ പതാകയുടെ കഥ )

താണ്ട് അന്‍പത് വര്‍ഷക്കാലം അവതരിപ്പിച്ച പതാകയുടെ പല പതിപ്പുകളിലൂടെയാണ് ഇന്നത്തെ നമ്മുടെ ത്രിവര്‍ണ്ണ പതാക ഇന്ത്യയുടെ ദേശീയ പതാകയായ് അംഗീകരിക്കപ്പെട്ടത്. റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ അവസരത്തില്‍ പല കാലഘട്ടങ്ങളിലായ് ഡിസൈന്‍ ചെയ്ത് ഓരോ സമ്മേളനങ്ങളിലും രാജ്യത്തിന്റെ പലഭാഗത്തായ് ഉയര്‍ത്തികെട്ടിയ പതാകകള്‍ ചിത്രങ്ങളിലൂടെ പരിചയപ്പെടാം.

001.jpg NF1904ല്‍ സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ അയര്‍ലണ്ട്കാരിയായ സിസ്റ്റര്‍ നിവേദിതയാണ് ആദ്യമായ് ഭാരതത്തിന് ഒരു ദേശീയ പതാക ഡിസൈന്‍ ചെയ്യുന്നത്. വിജയത്തിന്റെ പ്രതീകമായ മഞ്ഞയും സ്വാതന്ത്യസംരത്തെ പ്രതിനിധീകരിക്കുന്ന ചുവപ്പും നിറത്തിലായിരുന്നു ഫ്‌ലാഗ് ഡിസൈന്‍ ചെയ്തത്. ബംഗാളിയില്‍ ‘Bonde Matoram’ എന്ന എഴുത്തിനൊപ്പം ഒരു വെളുത്ത താമരയും, ഇന്ദ്രന്റെ ആയുധമായ വജ്രായുധവും ഫ്‌ളാഗില്‍ രേഖപ്പെടുത്തിയിരുന്നു. വജ്രായുധം ഇഛ്ചാ ശക്തിയേയും, വെളുത്ത താമര വിശുദ്ധിയേയും പ്രതിനിധീകരിക്കുന്നതായിരുന്നു. ഇത് നിവേദിത ഫ്‌ളാഗ് എന്ന് അറിയപ്പെടുന്നു. പിന്നീട് സിസ്റ്റര്‍ നിവേദിതയുടെ ഫ്‌ളാഗിനെ ആധാരമാക്കി പല ഡിസൈനുകള്‍ അവതരിപ്പിക്കപ്പെട്ടു.

002 NF1906 ആഗസ്റ്റ് 7ന് സ്വാന്തന്ത്യ സമര സേനാനിയായ സര്‍. സുരേന്ദ്ര നാഥ് ബാനര്‍ജി, നൂറ്റിയൊന്നു കദിനകളുടെ അകമ്പടിയോടെ കല്‍ക്കട്ടയിലെ പാര്‍സി ബാഗന്‍ സ്‌ക്വയറിലെ, ഗ്രീര്‍ പാര്‍ക്കില്‍ ഉയര്‍ത്തിയ പതാക. ഓറഞ്ച് നിറത്തില്‍, പകുതി വിരിഞ്ഞ എട്ട് താമര പൂക്കള്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഈ ഫ്‌ളാഗ് ഡിസൈന്‍ ചെയ്തത് ര്‍. സുരേന്ദ്ര നാഥ് ബാനര്‍ജിയുടെ ശിഷ്യനായ സചിന്ദ്ര പ്രസാദ് ബോസാണ്. കല്‍ക്കട്ട ഫ്‌ളാഗ് എന്ന് ഇതിനെ വിളിക്കപ്പെടുന്നു. ഭാരതത്തിന്റെ സ്വന്തം പതാക എന്ന പേരില്‍ ആദ്യമായ് ഒരു ഫ്‌ളാഗ് ഉയര്‍ത്തിയ ചരിത്ര നിമിഷമായിരുന്നു അത്.

Bikaji1907, ആഗസ്റ്റ് 22ന് ഈന്റര്‍ നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ സപ്തര്‍ഷികള്‍ എന്ന പേരില്‍ മാഡം ബിക്കാജി കാമ, സ്റ്റട്ട്ഗാര്‍ട്ട്, ജര്‍മനിയില്‍ ഉയര്‍ത്തിയ പതാക. പാരീസില്‍ മദമെ കാമയാണ് ഈ പതാക ഉയര്‍ത്തിയത്. ഇത് പിന്നീട് ബര്‍ലിന്‍ സോഷ്യലിസ്റ്റ് കോണ്‍ഗ്രസിലും പ്രദര്‍ശിപ്പിക്കയുണ്ടായി. ശ്യാംജി ക്യഷ്ണ വര്‍മ്മയും, മാഡം ബിക്കാജി കാമയും വിനായക ദാമോദര്‍ വീര്‍ സവര്‍ക്കറും കൂടിയായിരുന്നു ഈ പതാക ഡിസൈന്‍ ചെയ്തത്. പിന്നീട് 1914ല്‍ ഇത് ബര്‍ലിന്‍ കമ്മറ്റിയുടെ (ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് കമ്മറ്റി) ചിഹ്നമായ് സ്വീകരിച്ചു. ബിക്കാജി കാമ ജര്‍മ്മനിയില്‍ ഉയര്‍ത്തിയ ഒറിജിനല്‍ പതാക ഇപ്പോള്‍ പൂനൈയിലെ മറാത്ത ആന്‍ഡ് കേസരി ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. ഇതിലെ പച്ച ഇസ്‌ളാമിനെയും, മഞ്ഞ ഹിന്ദുവിനേയും, ചുവപ്പ് ബുദ്ധമതത്തെയും, എട്ടു വെളുത്ത താമരകള്‍ ബ്രിട്ടീഷ് ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുന്നു. ഇതില്‍ ആലേഖനം ചെയ്തിട്ടുള്ള ചന്ദ്രകല വീണ്ടും ഇസ്‌ളാമിനെയും കത്തുന്ന സൂര്യന്‍ ഹിന്ദുവിനേയും സൂചിപ്പിക്കുന്നു.

003 ഹോം റൂള്‍ മൂവ്മന്റ് കാലഘട്ടത്തില്‍ കല്‍ക്കട്ടയിലെ കോണ്‍ഗ്രസ് സെഷനില്‍ ഐറിഷ്‌കാരിയായ ഡോ. ആനി ബസന്റും, ലോകമാന്യ തിലകും ചേര്‍ന്ന് ഡിസൈന്‍ ചെയ്ത് ഉയര്‍ത്തിയ പതാക. ഇതിലെ ഏഴു നക്ഷത്രങ്ങള്‍ സപ്തര്‍ഷികളെ പ്രതിനിധീകരിക്കുന്നു. 1801ല്‍ ഗ്രേറ്റ് ബ്രിട്ടന്റെ ഫ്‌ളാഗായ് സ്വീകരിച്ച യൂണിയന്‍ ജാക്ക്, നീലയും ചുവപ്പും നിറത്തില്‍ ഡിസൈന്‍ ചെയ്ത് ഇതില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

1917 Flag1917ല്‍ ഹോം റൂള്‍ മൂവ്‌മെന്റിന്റെ ലീഡറായിരുന്ന ബാലഗംഗാധര തിലക് ഡോ. ആനി ബസന്റിന്റെ ഫ്‌ളാഗ് മോഡിഫൈ ചെയ്ത് അവതരിപ്പിച്ചു. ഇതില്‍ ഗ്രേറ്റ് ബ്രിട്ടന്റെ ഫ്‌ളാഗായ യൂണിയന്‍ ജാക് അതേപടി ആലേഖനം ചെയ്തിട്ടുണ്ട്. ഇത് ഗ്രേറ്റ് ബ്രിട്ടനില്‍ നിന്നും ഇന്ത്യ സ്വാതന്ത്യം നേടുന്നു എന്നതിന്റെ സൂചകമായിട്ടാണ് ഉപയോഗിച്ചത്. എന്നാല്‍ ഗ്രേറ്റ് ബ്രിട്ടന്റെ യൂണിയന്‍ ജാക് അതേപടി ഫ്‌ളാഗില്‍ ചേര്‍ത്തിരുന്നതിനാല്‍ പ്രചാരം നേടിയില്ല.

0041921ല്‍, ബസവാഡയില്‍ (ഇന്നത്തെ വിജയവാഡ) നടന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റി സെഷനില്‍ ഇന്ത്യയിലെ പ്രമുഖ മതങ്ങളായ ഹിന്ദുവിനേയും മുസല്‍മാനെയും പ്രതിനിധാനം ചെയ്ത് ചുവപ്പും പച്ചയും നിറത്തില്‍ ഡിസൈന്‍ ചെയ്ത പതാക ഗാന്ധിയുടെ അംഗീകാരത്തിനായ് ആന്‍ഡ്രക്കാരനായ ഒരു യുവാവ് സമര്‍പ്പിച്ചു. ഇന്ത്യയില്‍ ഹിന്ദുവും മുസല്‍മാനും പുറമെ ക്രിസ്ത്യാനിയും മറ്റനേകം മത വിശ്വാസികളും ഉള്ളതിനാല്‍ അവരെ പ്രതിനിധാനം ചെയ്ത് വെള്ള നിറവും രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ പ്രതിനിധീകരിച്ച് ചര്‍ക്കയും കൂടി ഉള്‍പ്പെടുത്തി പ്രസ്തുത ഫ്‌ളാഗിന് മാറ്റം വരുത്താന്‍ ഗാന്ധി നിര്‍ദ്ദേശിച്ചു. വെളുത്ത സ്ട്രിപ്പും ചര്‍ക്കയും പതാകയില്‍ ഉണ്ടായിരിക്കണമന്ന ഗാന്ധിയുടെ നിര്‍ബന്ധ പ്രകാരം, റീ ഡിസൈന്‍ ചെയ്ത് ഗാന്ധിജിയുടെ അംഗീകാരത്തിനായ് സമര്‍പ്പിച്ച അനൗദ്യോഗികമായ് അംഗീകരിച്ച ദേശീയ പതാക. ഗാന്ധിയുടെ ഡിസൈന്‍ ആയി പരക്കെ അറിയപ്പെടുന്ന ഈ പതാക അയര്‍ലണ്ടിന്റെ ദേശീയ പതാകയെ അടിസ്ഥാനമാക്കി ഡിസൈന്‍ ചെയ്തതിനാല്‍ കോണ്‍ഗ്രസ് കമ്മറ്റി ഔദ്യോഗികമായ് അംഗീകരിച്ചില്ല. എന്നിരുന്നാലും കാലങ്ങളോളം ഇത് ഭാരതത്തിന്റെ ദേശീയ പതാകയായ് ഉപയോഗിക്കപ്പെട്ടു.

0051931ല്‍ രണ്ട് പതാകകള്‍ കോണ്‍ഗ്രസ് കമ്മറ്റിയുടെ മുന്‍പാകെ പരിഗണനക്കെത്തി. അതില്‍ ആദ്യത്തേത് ഓറഞ്ച് നിറത്തില്‍, ഇരുണ്ട കടും നീലനിറത്തിലുള്ള ചര്‍ക്കയോടുകൂടിയതായിരുന്നു. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റി സെഷനില്‍ നിര്‍ദ്ദേശിച്ച ഈ പതാകക്ക് കമ്മറ്റി അന്നു തന്നെ അംഗീകാരം നിഷേധിക്കയായിരുന്നു.

ത്രിവര്‍ണ്ണ പതാക എന്ന ഗാന്ധിയുടെ നിര്‍ബന്ധ പ്രകാരം 1931, ആഗസ്റ്റ് 6ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗീകരിച്ച പതാക. ആഗസ്റ്റ് 31ന് പതാക ഔദ്യോഗികമായ് ഉയര്‍ത്തി.006

1947, ജൂലൈ 22ന് ജവഹര്‍ലാല്‍ നെഹ്‌റു ഔദ്യോഗികമായ് രാജ്യത്തിന് സമര്‍പ്പിച്ച ഇന്ത്യയുടെ ദേശീയ പതാക. ആദ്യമായ് ദേശിയ പതാക 1947, ആഗസ്റ്റ് 14ന് വൈകുന്നേരം 10.45ന് കൗണ്‍സില്‍ ഹൗസിലെ സെന്‍ട്രല്‍ ഹാളില്‍ (ഇന്നത്തെ പാര്‍ലമെന്റ് ഹൗസ്) തിങ്ങികൂടിയ പ്രമുഖരുടെ മുന്‍പാകെ, അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ആചാര്യ ക്യപാലിനിയുടെ ഭാര്യ, സുചേതാക്യപാലിനിയുടെ കണ്‍!ഠത്തില്‍ നിന്നൊഴുകിയെത്തിയ വന്ദേമാതരത്തിന്റെ അകമ്പടിയോടെ ഉയര്‍ത്തികെട്ടി. അന്ന് ജവഹര്‍ലാല്‍ നെഹറു തന്റെ പ്രസംഗം ഇങ്ങനെ ഉപസംഹരിച്ചു. ‘So sir, now I present to you not only the Resolution, but the Flag itself ‘. പാര്‍ലമെന്റ് മന്ദിരത്തിന്റെ കരിങ്കല്‍ ചുമരുകളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഹാളില്‍ മുഴങ്ങിയ വന്ദേമാതരത്തിനു ശേഷം, ഇന്ത്യന്‍ ദേശീയപതാകക്ക് ജന്മം നല്‍കുന്നത് സിംബലൈസ് ചെയ്തുകൊണ്ട്, ശ്രീമതി ഹന്‍സ മേഹ്ത, ഇന്ത്യയിലെ സ്ത്രീകളെമുഴുവന്‍ പ്രതിനിധീകരിച്ചുകൊണ്ട് ചെയര്‍മാന്‍ ഡോ. രാജേന്ദ്ര പ്രസാദിന് തിവര്‍ണ്ണപതാക കൈമാറി.IndianFlag

അന്നുമുതല്‍ ഇന്നോളം മാറ്റമില്ലാതെ ഇന്ത്യയുടെ ദേശീയ പതാക വിണ്ണിലുയര്‍ന്നു പാറികളിച്ചുകൊണ്ടിരിക്കുന്നു.

ഈ റിപ്പബ്ലിക് ദിനത്തില്‍ നമുക്കൊന്നുകൂടി, ഒരുമിച്ച് ഒരേ സ്വരത്തില്‍ പ്രതിജ്ഞ ചെയ്യാം.

ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്. ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുകയും. സമ്പൂര്‍ണ്ണവും വൈവിധ്യ പൂര്‍ണ്ണവുമായ അതിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു. ഞാന്‍ എന്റെ മാതാപിതാക്കളെയും, ഗുരുക്കന്മാരേയും എന്നെക്കള്‍ മുതിര്‍ന്ന എല്ലാവരേയും ബഹുമാനിക്കുകയും, എന്റെ രാജ്യത്തിന്റെയും, എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും, ഐശ്വര്യത്തിനും വേണ്ടി പ്രയത്‌നിക്കുകയും ചെയ്യുമന്ന് പ്രതിന്ജ ചെയ്യുന്നു. ജയ് ഹിന്ദ്.

Scroll To Top