Monday November 20, 2017
Latest Updates

ബ്രിയാന്‍ അയര്‍ലണ്ട്  കടന്നു; ലിമെറിക്കിലും കോര്‍ക്കിലും പ്രളയം, തിങ്കളാഴ്ച മുതല്‍ വീണ്ടും മഴ

ബ്രിയാന്‍ അയര്‍ലണ്ട്  കടന്നു; ലിമെറിക്കിലും കോര്‍ക്കിലും പ്രളയം, തിങ്കളാഴ്ച മുതല്‍ വീണ്ടും മഴ

ഡബ്ലിന്‍:കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കാതെ ബ്രിയാന്‍ കൊടുങ്കാറ്റ് അയര്‍ലണ്ടിനെ പിന്നിട്ട് ബ്രിട്ടനിലേക്കു കടന്നു. കോര്‍ക്, കെറി, ക്ലയര്‍, ഗോള്‍വേ കൗണ്ടികളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗമുള്ള കൊടുങ്കാറ്റടിച്ചതായി മെറ്റ് ഏറാന്‍ അറിയിച്ചു.

ഡണ്‍ലേരിയില്‍ തുഴച്ചില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കെ കനത്ത തിരയില്‍പ്പെട്ട 15 അംഗ സംഘത്തെ കോസ്റ്റ് ഗാര്‍ഡ് രക്ഷപെടുത്തി. ഡബ്ലിനിലെ ഗ്ലാസ്നെവിനില്‍ മരം കടപുഴകി വീണു.

ശനിയാഴ്ച രാവിലെ മുതല്‍ രാജ്യത്ത് വീശിയടിച്ച ബ്രിയാന്‍ കൊടുങ്കാറ്റ് ഏറ്റവും ആഘാതം ഏല്‍പിച്ചത് ലിമെറിക് കൗണ്ടിയിലാണ്. ലിമെറിക് പട്ടണത്തില്‍ പലയിടത്തും പ്രളയമുണ്ടായി. ്എന്നാല്‍ കൗണ്‍സില്‍ അധികൃതരുടെ ശക്തമായ മുന്‍കരുതല്‍ നടപടികളെത്തുടര്‍ന്ന് കാര്യമായ നാശനഷ്ടമുണ്ടായില്ല. ഗോള്‍വേയിലും കോര്‍ക്കിലും പ്രളയമുണ്ടായി. ലിന്‍സറ്റര്‍, ഡബ്ലിന്‍ മേഖലയില്‍ കനത്ത മഴ പെയ്തു.

ഞായറാഴ്ചയും തിങ്കളാഴ്ച പകലും തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് മെറ്റ് ഏറാന്‍ അറിയിച്ചു. എന്നാല്‍ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ട്. തിങ്കളാഴ്ച രാത്രിയോടെ വീണ്ടും മഴയെത്തും. ചൊവ്വ, ബുധന്‍ ദിവസങ്ങളിലും മഴയുണ്ടാകും.

ഒഫേലിയ കൊടുങ്കാറ്റില്‍ വൈദ്യുതി മുടങ്ങിയ 19,500 വീടുകളില്‍കൂടി വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുണ്ടെന്ന് ഇഎസ്ബി അറിയിച്ചു. ഓറഞ്ച് സ്റ്റാറ്റസ് മുന്നറിപ്പുമായി എത്തിയ ബ്രിയാന്‍ കൊടുങ്കാറ്റിനെ വെല്ലുവിളിച്ചു ഇഎസ്ബി വൈദ്യുതി ജോലികള്‍ തുടരുകയായിരുന്നു.

മണിക്കൂറില്‍ 130 കുലോമീറ്റര്‍ വരെ വേഗത്തില്‍ വരെ കാറ്റടിക്കാമെന്നായിരുന്നു മുന്നറിയിപ്പ്. കനത്ത മഴയ്ക്കൊപ്പം മിന്നല്‍ പ്രളയത്തിനുള്ള സാധ്യതയും മെറ്റ് ഏറാന്‍ പ്രവചിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി പത്തുമുതല്‍ ശനിയാഴ്ച രാത്രി വരെ മേയോ, കോര്‍ക്ക്, ഗോള്‍വേ, ക്ലെയര്‍, കെറി, വാട്ടര്‍ഫോര്‍ഡ്, വെക്സ്ഫഓര്‍ഡ് കൗണ്ടികളില്‍ ഓറഞ്ച് സ്റ്റാറ്റസ് കാലാവസ്ഥാ മുന്നറിയിച്ച് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ യെലോ മഴ മുന്നറിയിപ്പാണ് നല്‍കിയിരുന്നത്.

വെള്ളിയാഴ്ച രാത്രി മുതല്‍ ട്രെയിനുകള്‍ വേഗം കുറച്ചു. ഏതാനും ഫെറികള്‍ റദ്ദാക്കി.വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
കഴിഞ്ഞയാഴ്ച ഒഫേലിയ കൊടുങ്കാറ്റ് അയര്‍ലണ്ടിലൊട്ടാകെ കനത്ത നാശം വിതച്ച പശ്ചാത്തലത്തില്‍ ബ്രിയാനെ നേരിടാന്‍ വിപുലമായ മുന്‍കരുതല്‍ നടപടികളാണ് കൈക്കൊണ്ടിരുന്നത്. ഒഫേലിയ കെടുതില്‍ രാജ്യത്തു മുന്നുപേര്‍ മരിച്ചിരുന്നു. അഞ്ചു ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മരങ്ങള്‍ കടപുഴകി റോഡ് ഗതാഗതം തടസ്സപ്പെട്ടു. റെയില്‍, വ്യോമഗതാഗതവും താറുമാറായി. മണിക്കൂറില്‍ 190 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ഒഫേലിയ അയര്‍ലണ്ടില്‍ വിിശിയടിച്ചത്. ഒന്നര ബില്യണ്‍ യൂറോയുടെ നാശനഷ്ടവും കണക്കാക്കുന്നു.

Scroll To Top