Monday December 05, 2016
Latest Updates

ഐറിഷ് തീരപ്രദേശങ്ങളില്‍ കൊടുങ്കാറ്റ് വരുന്നു :റെഡ് അലേര്‍ട്ട്

ഐറിഷ് തീരപ്രദേശങ്ങളില്‍ കൊടുങ്കാറ്റ് വരുന്നു :റെഡ് അലേര്‍ട്ട്

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തമായ കൊടുങ്കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് മെറ്റ് എറാന്‍.വെക്‌സ് ഫോര്‍ഡ്,ഗോള്‍വേ,ക്ലയര്‍,സ്ലൈഗോ ,വാട്ടര്‍ഫോര്‍ഡ്,മേയോ,റോസ്‌കോമണ്‍ ,കോര്‍ക്ക്,കെറി,ഡോണഗല്‍ ,കാവന്‍ എന്നിവയടക്കമുള്ള പ്രദേശങ്ങളില്‍ ‘റേച്ചല്‍’ എന്ന് പേരിട്ട കൊടുങ്കാറ്റ് നാശം വിതയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിപ്പ്.

ജനങ്ങള്‍ സ്വയം സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള റെഡ് കാറ്റഗറി മുന്നറിയിപ്പാണ് മെറ്റ് എറാന്‍ പുറപ്പെടുവിച്ചിരിക്കുന്നത്.110 മുതല്‍ 130 കിലോമീറ്റര്‍ സ്പീഡിലാവും കാറ്റിന്റെ വേഗമെന്നും ബുധനാഴ്ച രാത്രി മുഴുവന്‍ കാറ്റ് നീണ്ടു നിന്നേക്കാമെന്നും യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പില്‍ പറയുന്നു.

ഇന്ന് രാവിലെയും ഡബ്ലിന്‍ ഒഴികെയുള്ള മിക്ക കൌണ്ടികളിലും ശക്തമായ് സ്‌നോ പെയ്യുകയാണ്.ഒട്ടേറെ ട്രെയിന്‍ സര്‍വീസുകള്‍ വൈകിയാണ് ഓടുന്നത്.എന്‍ 14 ഡോണഗല്‍റ്റൈറോണ്‍ റോഡ് ഭാഗികമായി അടച്ചു.കൗണ്ടി ഡോണഗലിലെ, കെല്ലിബക്ക്,ബന്‌ടോറാന്‍,ബെല്ലീക് എന്നിവടങ്ങളിലെയ്ക്ക് യാത്ര ചെയ്യുന്നവര്‍ ഏറെ ശ്രദ്ധിക്കണമെന്ന് അറിയിപ്പുണ്ട്.

നീന,റോസ് ക്രിയ,ടര്‍ലസ് എന്നിവിടങ്ങളില്‍ റോഡുകളില്‍ കാര്യമായ തോതില്‍ ഐസ് വീണുകിടക്കുന്നത് ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.ട്രേലിയില്‍ നിന്നും കോര്‍ക്കിലെയ്ക്കുള്ള ട്രെയിന്‍ സര്‍വീസ് താത്കാലികമായി റദ്ദാക്കി.നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഇരുനൂറോളം സ്‌കൂളുകള്‍ക്ക് കനത്ത മഞ്ഞിനെ തുടര്‍ന്ന് അവധി നല്‍കി.

സ്‌നോ-ഡബ്ലിന്‍ സിറ്റി സെന്ററില്‍ നിന്നും

സ്‌നോ-ഡബ്ലിന്‍ സിറ്റി സെന്ററില്‍ നിന്നും

Scroll To Top