Friday March 24, 2017
Latest Updates

ഡബ്ലിനിലേയ്ക്ക് വന്ന ഫെറിയില്‍ ഇമോഗണ്‍ കൊടുങ്കാറ്റ് താണ്ഡവമാടി:കാറുകള്‍ കൂട്ടിയിടിച്ച് നശിച്ചു,പേടിച്ച് വിറച്ച് യാത്രക്കാര്‍

ഡബ്ലിനിലേയ്ക്ക് വന്ന ഫെറിയില്‍ ഇമോഗണ്‍ കൊടുങ്കാറ്റ് താണ്ഡവമാടി:കാറുകള്‍ കൂട്ടിയിടിച്ച് നശിച്ചു,പേടിച്ച് വിറച്ച് യാത്രക്കാര്‍

ഡബ്ലിന്‍:ഒരു കൊടുങ്കാറ്റ് വരുമെന്ന് അറിഞ്ഞാല്‍ കടല്‍യാത്ര മാറ്റിവെയ്ക്കുകയാണ് ബുദ്ധി.കഴിഞ്ഞ ഞായറാഴ്ച്ച ഇമോഗണ്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് അറിഞ്ഞിട്ടും യാത്ര മാറ്റിവെയ്ക്കാതെ ഫ്രാന്‌സിന്റെ അധീന പ്രദേശമായ ചെര്‍ബര്‍ഗില്‍ നിന്നും ഡബ്ലിനിലേയ്ക്ക് വന്ന ഫെറിയിലെ യാത്രക്കാര്‍ പറയുന്നത് ഇനി ജീവിതകാലത്ത് കൊടുങ്കാറ്റ് മുന്നറിയിപ്പുള്ള സമയത്ത് യാത്ര ചെയ്യില്ല എന്നാണ്.അത്ര ഭീകരമായിരുന്നു ആ ദിവസം.

‘വൈകിട്ട് അഞ്ചരമണിയോടെയാണ് ഫെറി യാത്രപുറപ്പെട്ടത്.ഒട്ടേറെ വാഹനങ്ങളും നിറയെ യാത്രക്കാരും.രാത്രി ആയതോടെ ഇമോഗാന്‍ ആഞ്ഞടിക്കാന്‍ തുടങ്ങി.കാറ്റ് ശമിക്കുമെന്ന പ്രതീക്ഷയില്‍ വേഗത കുറച്ച് കാത്തിരുന്നെങ്കിലും കാറ്റ് ശക്തമായി.കാറ്റിനോടൊപ്പം തിരമാലകള്‍ ഉയരത്തില്‍ ആഞ്ഞടിക്കാന്‍ തുടങ്ങിയതോടെ ഭയചകിതരായ യാത്രക്കാര്‍ നിലവിളിയ്ക്കാന്‍ തുടങ്ങി’ .കൌണ്ടി മേയോയില്‍ നിന്നുള്ള ചാരിസ് സ്വയെര്‍ പറയുന്നു.

ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു തിരമാല എത്തി ടേബിളുകള്‍ മറിച്ചിട്ടു.ഇത്രയും ഉയരത്തില്‍ തിരമാല എത്തുമെന്ന് വിചാരിച്ചതില്ല.ഭക്ഷണ പദാര്‍ഥങ്ങള്‍ ചിതറി വീണു.ഗ്ലാസുകളും പാത്രങ്ങളും തറയില്‍ വീണുടഞ്ഞു.പിന്നീടു ഏതാനം സമയം ഫെറിയിലെ ഉറപ്പിക്കാത്ത എല്ലാ സാമഗ്രികളും ഇളകിയാടാന്‍ തുടങ്ങി.കാറ്റിന്റെ ശീല്‍ക്കാരം കാതടപ്പിക്കും വിധമായി.ചാരിസ് പറഞ്ഞു.

കസേരയില്‍ ഇരുന്നിരുന്നവരെ കസേരയടക്കം പൊക്കിയെടുത്താണ് ഇമോഗണ്‍ താണ്ഡവമാടിയത്.

ഫെറിയില്‍ ഉണ്ടായിരുന്ന കാറുകള്‍ കാറ്റിന്റെ ശക്തിയില്‍ കൂട്ടിമുട്ടിയാണ് നാശം സംഭവിച്ചത്,ഫെറിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളും നശിപ്പിക്കാന്‍ കഴിവുണ്ടായിരുന്നു കാറ്റിന്റെ തീവ്രത.യാത്രക്കാരില്‍ പലര്‍ക്കും പരിക്കും പറ്റി.തിങ്കളാഴ്ച്ച രാവിലെ എത്തേണ്ടിയിരുന്ന ബോട്ട് ചൊവാഴ്ച്ചയാണ് ഡബ്ലിനില്‍ എത്തിയത്.ദിവസങ്ങള്‍ കഴിഞ്ഞിട്ടുംഇമോഗണ്‍ ഉയര്‍ത്തിയ ഭീതി വിട്ടുമാറിയിട്ടില്ലെന്ന് യാത്രക്കാര്‍ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി.imo3 imo2 imo 4 imo 5

Scroll To Top