Monday July 24, 2017
Latest Updates

അത്‌ലാന്റിക്കില്‍ ന്യൂനമര്‍ദ്ദം :അയര്‍ലണ്ടിലേയ്ക്ക് ഹെന്റി കൊടുങ്കാറ്റ്

അത്‌ലാന്റിക്കില്‍ ന്യൂനമര്‍ദ്ദം :അയര്‍ലണ്ടിലേയ്ക്ക് ഹെന്റി കൊടുങ്കാറ്റ്

ഡബ്ലിന്‍:അത്‌ലാന്റിക് സമുദ്രത്തിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് രൂപപ്പെട്ട ഹെന്റ്രി കൊടുങ്കാറ്റ് സ്‌കോട്ട് ലണ്ടിലും അയര്‍ലണ്ടിലും വ്യാപകമായ നാശനഷ്ട്ടങ്ങള്‍ വരുത്താന്‍ ശക്തമാണെന്ന് കാലാവസ്ഥാ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

തിങ്കളാഴ്ച്ച വൈകിട്ടോടെ ഐറിഷ് തീരം കടക്കുന്ന ഹെന്റി ചൊവ്വാഴ്ച്ച അയര്‍ലണ്ടില്‍ ശക്തമായ മഴയെത്തിക്കുവാനും കാരണമാവുമെന്ന് മെറ്റ് എറാന്‍ വൃത്തങ്ങള്‍ പറഞ്ഞു,കണക്ട്ടിലും അല്‍സ്റ്റര്‍ മേഖലയിലുമാവും ഹെന്റിയുടെ താണ്ഡവം.

നാളെ രാവിലെ മുതല്‍ വൈകിട്ട് 9 വരെ യെല്ലോ അലെര്‍ട്ടും ചില കൌണ്ടികളില്‍ ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

Scroll To Top