Saturday December 03, 2016
Latest Updates

അയര്‍ലണ്ടിനെ പിടിച്ചു കുലുക്കി ജെര്‍ട്രൂഡ് കൊടുങ്കാറ്റ്,കനത്ത ജാഗ്രതാ നിര്‍ദേശം

അയര്‍ലണ്ടിനെ പിടിച്ചു കുലുക്കി ജെര്‍ട്രൂഡ് കൊടുങ്കാറ്റ്,കനത്ത ജാഗ്രതാ നിര്‍ദേശം

ഡബ്ലിന്‍ :രാജ്യത്തെ വിറപ്പിച്ചു കൊണ്ട് ജെര്‍ട്രൂഡ് കൊടുങ്കാറ്റ് സംഹാര നൃത്തം ആടുന്നു.കഴിഞ്ഞ മാസം തന്നെ അതിശക്തമായ ഈ കാറ്റിന്റെ വരവിനെ കുറിച്ച് കാലാവസ്ഥാ വിദഗ്ദര്‍ മുന്നറിയിപ്പ് നല്കിയിരുന്നതാണ്.അയര്‍ലണ്ടില്‍ എമ്പാടും അതി രൂക്ഷതയെ സൂചിപ്പിക്കുന്ന ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

110 മുതല്‍ 130 കിലോമീറ്റര്‍ വരെ വേഗതയിലാണ് ജെര്‍ട്രൂഡ് ആഞ്ഞു വീശുന്നത്.ഇന്നലെ ഉച്ചയോടെ ഐറിഷ് തീരത്ത് പ്രവേശിച്ച കാറ്റ് ഡബ്ലിന്‍,ഡോനഗേല്‍,കാവന്‍,മോണഗാന്‍ ,ലോങ്ങ് ഫോര്‍ഡ്,ലൌത്ത്,വെക്‌സ് ഫോര്‍ഡ്,വിക്ലോ,ഗോള്‍വേ.മീത്ത്.ലിട്രിം.മേയോ,,സ്ലൈഗോ ,ക്ലെയര്‍,കെറി.വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ കാറ്റ് കൂടുതല്‍ നാശമുണ്ടാക്കാനിടയുണ്ട്.

മിക്ക ഗ്രാമീണ കൌണ്ടികളിലും കാറ്റ് വൈദ്യുതി ബന്ധം താറുമാറാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.കടല്‍ മേഖലകളില്‍ താമസിക്കുന്നവരോട് പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും തിരമാലകള്‍ അത്യന്തം ഉയരത്തില്‍ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

Scroll To Top