Wednesday December 07, 2016
Latest Updates

ഫ്രാങ്ക് കൊടുങ്കാറ്റ് ആഞ്ഞടിച്ചു,പത്ത് മീറ്റര്‍ ഉയരത്തില്‍ തിരമാലകളുയര്‍ന്നു 

ഫ്രാങ്ക് കൊടുങ്കാറ്റ് ആഞ്ഞടിച്ചു,പത്ത് മീറ്റര്‍ ഉയരത്തില്‍ തിരമാലകളുയര്‍ന്നു 

ലെറ്റര്‍കെന്നി:അതിശക്തമായി ആഞ്ഞടിച്ച ഫ്രാങ്ക് കൊടുങ്കാറ്റ് രാജ്യത്തെ ജനജീവിതത്തെ സാരമായി ബാധിച്ചു.ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം നഷ്ടപെട്ടു.അയര്‍ലണ്ടിലേയ്ക്കുള്ള എല്ലാ ഫെറി സര്‍വീസുകളും റദ്ദാക്കി.റോഡ് ഗതാഗതത്തെയും കൊടുങ്കാറ്റ് ബാധിച്ച്ച്ചു.മുന്നറിയിപ്പ് പരിഗണിച്ച് നിരത്തുകളില്‍ ഉച്ചമുതല്‍ തന്നെ വാഹനങ്ങള്‍ ഇറക്കാന്‍ ഡ്രൈവര്‍മാര്‍ ധൈര്യപ്പെട്ടില്ല.
ഡോണഗേല്‍,മേയോ,കെറി,കോര്‍ക്ക്,എന്നീ കൌണ്ടികളിലാണ് കാറ്റ് അതിരൂക്ഷമായത്.മഴയും വെള്ളപ്പൊക്കവും ഏറ്റവും കൂടുതല്‍ നാശം വിതച്ചത് പക്ഷെ അത്‌ലോണിലാണ്.പല ജനവാസകേന്ദ്രങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്.

ഐറിഷ് തീരങ്ങളില്‍ 10 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്നു പൊങ്ങിയ തിരമാലകള്‍ തീരദേശവാസികളെ ഭയവിഹ്വലരാക്കി.അടുത്ത 24 മണിക്കൂറില്‍ 70 എംഎം മഴ പ്രതീക്ഷിക്കുന്നതായി മെറ്റ് എറാന്‍ അറിയിച്ചു.

Scroll To Top