Friday December 09, 2016
Latest Updates

ദുരിതം വിതച്ച് മഴ ഒരാഴ്ചകൂടി തുടരും, ഫ്രാങ്ക് കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ കൂടുതല്‍ നാശം വിതയ്ക്കുമെന്ന് മെറ്റ് എറാന്‍ 

ദുരിതം വിതച്ച് മഴ ഒരാഴ്ചകൂടി തുടരും, ഫ്രാങ്ക് കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ കൂടുതല്‍ നാശം വിതയ്ക്കുമെന്ന് മെറ്റ് എറാന്‍ 

ഡബ്ലിന്‍:ക്രിസ്മസ് വാരത്തില്‍ അയര്‍ലണ്ടില്‍ ആഞ്ഞടിച്ച ഈവാ കൊടുങ്കാറ്റ് ജനജീവിതത്തെ സാരമായി ബാധിച്ചു.കഴിഞ്ഞ രണ്ടു ദിവസമായി രാജ്യത്ത് തുടരുന്ന മഴയും കാറ്റും ക്രിസ്മസിന്റെ ആഘോഷ ലഹരിയുടെ സര്‍വശോഭയും കെടുത്തിയതിന് പിന്നാലെ ഈയാഴ്ച്ച ഫ്രാങ്ക് കൊടുങ്കാറ്റ് എത്തുകയാണ്.

ഇതുവരെയുണ്ടായതില്‍ കൂടുതല്‍ നാശനഷ്ട്ടങ്ങലാണ് ഫ്രാങ്ക് വിതയ്ക്കാന്‍ പോകുന്നത് എന്നാണ് കാലാവസ്ഥാ പ്രവചനം.തിങ്കളാഴ്ച്ച രാവിലെ തുടങ്ങുന്ന മഴയും കാറ്റും അടുത്ത ആഴ്ച മുഴുവന്‍ നീണ്ടേക്കും.ലിമറിക്ക് മണ്‍സ്റ്റര്‍ മേഖലയിലടക്കം ഞായറാഴ്ച്ച രാവിലെ തെളിഞ്ഞ അന്തരീക്ഷം പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ ഇന്ന് ഉച്ചകഴിയുമ്പോള്‍ മുതല്‍ ഫ്രാങ്ക് കൊടുങ്കാറ്റിന്റെ സൂചനകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുമെന്നും മെറ്റ് എറാന്‍ അറിയിച്ചു.ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദ്ദത്തില്‍ ഐറിഷ് മേഖല മുഴുവന്‍ ഉള്‍പ്പെടുമെന്നും പ്രതീക്ഷിക്കുന്നതില്‍ അധികം നാശനഷ്ടം രാജ്യത്ത് ഉണ്ടാകുമെന്നും സൂചനകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ രാവിലെ മുതല്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും മൂടല്‍ മഞ്ഞുവാഹന ഗതാഗതത്തെ പ്രതികൂലമായി ബാധീച്ചു,റോഡുകളില്‍ ട്രാഫിക് നന്നേ കുറവായിരുന്നു.ക്രിസ്മസ് തലേന്ന് മുടങ്ങിയ വൈദ്യുതി ഇന്നലെയും ചിലയിടങ്ങളില്‍ മടങ്ങി എത്തിയിട്ടില്ല.ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി മുടങ്ങിയിരിക്കുകയാണെന്നും പുന:സ്ഥാപിക്കാനുള്ള ഊരജിത ശ്രമം തുടരുകയാണെന്നും ഇ എസ്ബി അറിയിച്ചു 

Scroll To Top