Sunday December 11, 2016
Latest Updates

മഴയും കൊടുങ്കാറ്റും ജനുവരി ആദ്യവാരത്തിലും തുടരും:അയര്‍ലണ്ടില്‍ രാത്രി താപനില മൈനസിലേയ്ക്ക്

മഴയും കൊടുങ്കാറ്റും ജനുവരി ആദ്യവാരത്തിലും തുടരും:അയര്‍ലണ്ടില്‍ രാത്രി താപനില മൈനസിലേയ്ക്ക്

ഗോള്‍വേ:ഫ്രാങ്ക് കൊടുങ്കാറ്റ് ഉയര്‍ത്തുന്ന ദുരിത ഭീഷണിയില്‍ രാജ്യം മൂന്നാം ദിവസത്തേയ്ക്ക് കടന്നു.കനത്ത മഴ പെയ്യുമെന്ന പ്രവചനങ്ങളെ യഥാര്‍ഥ്യമാക്കി കൊണ്ട് അടുത്ത രണ്ടു ദിവസങ്ങള്‍ കൂടി അയര്‍ലണ്ടില്‍ മഴ തുടരുമെന്ന് മെറ്റ് ഏറാന്‍ വ്യക്തമാക്കി ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞു മുതല്‍ അയര്‍ലണ്ടില്‍ എമ്പാടും ആഞ്ഞടിച്ച ഫ്രാങ്ക് കൊടുങ്കാറ്റും തകര്‍ത്തു പെയ്ത മഴയും ജനജീവിതത്തെ സാരമായി ബാധിച്ചു. വീടുകളില്‍ വൈദ്യുതി നിലച്ചു.പന്ത്രണ്ടായിരത്തോളം വീടുകളില്‍ വൈദ്യുതി ബന്ധം ഇപ്പോഴും പുനസ്ഥാപിക്കാനായിട്ടില്ല;
അയര്‍ലണ്ടിലെ കാലാവസ്ഥ കുടുതല്‍ മോശമാകുമെന്നും വാരാന്ത്യത്തിലെ അടുത്ത 48 മണിക്കൂറിനുള്ളില്‍ കനത്ത മഴയും കൊടുങ്കാറ്റും ഉണ്ടാകുമെന്ന് മെറ്റ് എറാന്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.ഇന്നും,നാളെയും വിവിധ പ്രദേശങ്ങളില്‍ പ്രത്യേകിച്ചും തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ ഏറെ നേരം കനത്ത മഴ പെയ്യുമെന്നും വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യയുണ്ടെന്നും അറിയിച്ചു.രാജ്യമൊട്ടാകെ യെല്ലോ വിന്‍ഡ് വാണിംഗ് തുടരുകയാണ്.രാത്രി താപനില സീറോയിലേയ്ക്ക് അടുത്ത ദിവസങ്ങളില്‍ താഴ്ന്നു തുടങ്ങും.
പുതുവത്സരത്തിലെ ആദ്യ ആഴ്ച്ചയും മഴയും കാറ്റും തുടരുമെന്നാണ് സൂചനകള്‍.

പടിഞ്ഞാറന്‍ തീരത്തെ ജനങ്ങള്‍ കാലാവസ്ഥയുടെ രൂക്ഷത കണക്കിലെടുത്ത് സ്വയം സൂക്ഷിക്കണമെന്നും,വസ്തുവകകള്‍ സൂക്ഷിക്കണമെന്നും മെറ്റ് എറാന്‍ മുന്നറിയിപ്പ് ഇറക്കിയിട്ടുണ്ട്.

കോര്‍ക്ക്,ലീമറിക്ക്,മേയോ,ഡോണഗേല്‍,ക്ലെയര്‍,കെറി,ഗോള്‍വേ കൌണ്ടികളിലാണ് കാറ്റ് വ്യാപക നാശം വിതച്ചത്.ഡബ്ലിനില്‍ മഴ കുറവായിരുന്നുവെങ്കിലും കാറ്റ് ശക്തമായി മരം വീണ് പലയിടങ്ങളിലും ഗതാഗതം നിലച്ചു.അത്‌ലോണ്‍,കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ എന്നിസ് കോര്‍ത്തി എന്നീ പ്രദേശങ്ങള്‍ പ്രളയ ഭീഷണിയിലുമാണ്.120 കിലോ മീറ്റര്‍ വേഗതയിലാണ് കാറ്റ് ചിലയിടങ്ങളില്‍ വീശിയടിച്ചത്. 

അയര്‍ലണ്ടിലേയ്ക്കുള്ള എല്ലാ ഫെറി സര്‍വീസുകളും ഇപ്പോഴും റദ്ദാക്കിയിരിക്കുകയാണ്.റോഡ് ഗതാഗതത്തെയും കൊടുങ്കാറ്റ് ബാധിച്ച്ച്ചു.മുന്നറിയിപ്പ് പരിഗണിച്ച് നിരത്തുകളില്‍ വാഹനങ്ങള്‍ കുറവാണ്

ഡോണഗേല്‍,മേയോ,കെറി,കോര്‍ക്ക്,എന്നീ കൌണ്ടികളിലാണ് കാറ്റ് അതിരൂക്ഷമായത്.മഴയും വെള്ളപ്പൊക്കവും ഏറ്റവും കൂടുതല്‍ നാശം വിതച്ചത് കോര്‍ക്ക്,ക്ലെയര്‍ കൌണ്ടികളിലാണ് .ഇവിടങ്ങളില്‍ പല ജനവാസകേന്ദ്രങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്.

Inistioge,കില്‍ക്കനി

Inistioge,കില്‍ക്കനി

 

കില്‍ക്കനി

കില്‍ക്കനി









Scroll To Top