Wednesday January 18, 2017
Latest Updates

ക്‌ളോഡ കൊടുങ്കാറ്റും അയര്‍ലണ്ടിനെ വെറുതെ വിട്ടില്ല,പരക്കെ നാശനഷ്ടങ്ങള്‍ 

ക്‌ളോഡ കൊടുങ്കാറ്റും അയര്‍ലണ്ടിനെ വെറുതെ വിട്ടില്ല,പരക്കെ നാശനഷ്ടങ്ങള്‍ 

ലീമറിക്ക് :ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഞ്ഞു വീശിയ ക്‌ളോഡ കൊടുങ്കാറ്റില്‍ വന്‍നാശനഷ്ടം.130 കിലോ മീറ്റര്‍ വേഗതയില്‍ ആഞ്ഞു വീശിയ കാറ്റ് ഡോണഗല്‍,ലീമറിക്ക്,മേയോ,കില്‍ഡയര്‍ കൌണ്ടികളിലാണ് കൂടുതല്‍ നഷ്ടങ്ങള്‍ വരുത്തി വെച്ചത്.

ഇന്നലെ 3 മണിയോടെ ശക്തി പ്രാപിച്ച കൊടുങ്കാറ്റ് രാജ്യത്തെ പല നഗരങ്ങളിലും വൈദ്യുതി മുടങ്ങാന്‍ കാരണമായി.ഏഴായിരത്തില്‍ അധികം വീടുകളില്‍ ഇന്ന് രാവിലെയും വൈദ്യുതി പുനസ്ഥാപിച്ചിട്ടില്ല.

കോര്‍ക്ക് വിമാനതാവളത്തില്‍ നിന്നും പുറപ്പെടേണ്ട ഒട്ടേറെ വിമാനങ്ങള്‍ വൈകുകയോ റദ്ദ് ചെയ്യുകയോ ചെയ്തു.കോര്‍ക്കില്‍ ഇറങ്ങേണ്ട വിമാനങ്ങളും മറ്റു സ്ഥലങ്ങളിലേയ്ക്ക് തിരിച്ചു വിട്ടു.

Scroll To Top