Sunday December 11, 2016
Latest Updates

അയര്‍ലണ്ടിലേക്ക് ബാര്‍നി കൊടുങ്കാറ്റ് ഇന്ന് രാവിലെയെത്തും, ജാഗ്രതൈ….ദുരിതത്തിന്റെ എല്‍ നിനോ പിന്നാലെ 

അയര്‍ലണ്ടിലേക്ക് ബാര്‍നി കൊടുങ്കാറ്റ് ഇന്ന് രാവിലെയെത്തും, ജാഗ്രതൈ….ദുരിതത്തിന്റെ എല്‍ നിനോ പിന്നാലെ 

ഡബ്ലിന്‍:അബി ഗെയിലിനു പിന്നാലെ മറ്റൊരു കൊടുങ്കാറ്റു കൂടി അയര്‍ലണ്ടില്‍ ഭീതിമുഴക്കി കടന്നു വരുന്നു. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയിലുള്ള ശക്തമായ കാറ്റോടെയും കനത്ത മഴയോടെയും ബാര്‍നി കൊടുങ്കാറ്റ് ഇന്നു രാവിലെ ആഞ്ഞടിക്കും. 

രാവിലെ 10മണിയോടെ കൊടുങ്കാറ്റ് അയര്‍ലണ്ടിലെത്തുമെന്നാണ് മെറ്റ് എറാന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കുന്നു. വെക്‌സ്‌ഫോര്‍ഡ്,ക്ലെയര്‍,കോര്‍ക്ക്,കെറി,വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ ഇന്ന് ഓറഞ്ച് വെതര്‍ മുന്നറിയിപ്പാണ് നല്കിയിരിക്കുന്നത്.തീരപ്രദേശങ്ങളില്‍ 110 കിലോമീറ്റര്‍ വേഗതയിലും ഇന്‍ലന്‍ഡ് പ്രദേശങ്ങളില്‍ 70 കിലോമീറ്റര്‍ വേഗതയിലും കാറ്റ് ആഞ്ഞടിക്കുമെന്നാണ് പ്രവചനം.

രാത്രി വൈകുംവരെ നീളുന്ന കാറ്റോടൊപ്പം കനത്ത മഴ രാജ്യത്ത് ഉടനീളം ഉണ്ടാകും. അറ്റ്‌ലാന്റിക്കില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായും മെറ്റ് ഐറീന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങലായിരിക്കും ബാര്‍നിയുടെ പ്രഹരം കൂടുതല്‍ ഏല്‍ക്കുക. മണ്‍സ്റ്ററിലും തെക്കന്‍ ലൈന്‍സ്റ്ററിലും കാറ്റ് ആഞ്ഞുവീശും. 
എല്‍ നീനോയും വരുന്നു 
അതേ സമയം സമുദ്രങ്ങളില്‍ എല്‍ നിനോ എന്ന പ്രതിഭാസം രൂപപ്പെട്ടു വരുന്നത് ഈ വര്‍ഷാവസാനം ലോകത്തെ എമ്പാടും അസാധാരണവും ഭീകരവുമായ അവസ്ഥയിലേയ്ക്ക് എത്തിക്കുമെന്ന് യൂ എന്‍ മുന്നറിയിപ്പ് നല്‍കി.കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഭയാനകമായ കാലാവസ്ഥാ വ്യതിയാനമായിരിക്കും അടുത്തമാസങ്ങളില്‍ ഉണ്ടാകുന്നതെന്ന് വേള്‍ഡ് മെറ്റോളോജിക്കല്‍ ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്കുന്നു.വര്‍ഷങ്ങള്‍ കൂടുമ്പോള്‍ സമുദ്രാന്തരീക്ഷങ്ങള്‍ക്ക് സ്വതവേയുള്ള ബന്ധം മാറുന്നതു കൊണ്ടുണ്ടാകുന്ന കാലാവസ്ഥയാണ് എല്‍ നിനോ(Elnino). കിഴക്കന്‍ ശാന്തസമുദ്ര പ്രദേശത്ത് പ്രത്യക്ഷപ്പെട്ട് ക്രമേണ ആഗോളതലത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള പ്രത്യേക അവസ്ഥയാണിത്.

എല്‍ നിനോ ശാന്തസമുദ്രത്തില്‍ തീര്‍ക്കുന്ന ശക്തമായ ചൂട് ചിലയിടങ്ങളില്‍ കനത്ത പേമാരിയും പ്രളയവും ഉണ്ടാക്കും. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എല്‍ നിനൊ ശക്തിപ്രാപിക്കുന്നത്. ഇപ്പോഴത്തെ അയര്‍ലണ്ട് അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഏറെ പേടിക്കേണ്ടതുണ്ട്. രാജ്യത്ത് ചൂട് കൂടാനും മഴ കുറയാനും കാരണമാകുന്നതിനാല്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ചേ മതിയാകു.കൊടുംകാറ്റും വെള്ളപ്പൊക്കവും അടക്കമുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാവും.

സാധാരണ ക്രിസ്മസ് കാലത്താണ് എല്‍നിനോ ശക്തി പ്രാപിക്കുക. ഈ കാരണംകൊണ്ടു ‘ഉണ്ണിയേശു’ അഥവാ ‘ചെറിയ കുട്ടി’ എന്നര്‍ഥം വരുന്ന ‘എല്‍നിനോ’ എന്ന് പേരു നല്‍കിയത് പെറുവിലെ മുക്കുവരാണ്. 19ാം നൂറ്റാണ്ടിലാണ് ഏല്‍നിനോയ്ക്ക് ഈ പേരു കിട്ടിയതെന്നും കരുതപ്പെടുന്നു. ഇനിയും വിശദമായി പഠിക്കാന്‍ കഴിയാത്ത ഈ പ്രതിഭാസത്തെ നേരിടുക എന്നതിലുപരി മറ്റു വഴികള്‍ ഒന്നുംതന്നെയില്ലെന്നും അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു.

Scroll To Top