Saturday December 03, 2016
Latest Updates

അബിഗെയില്‍ കൊടുംങ്കാറ്റ് ശക്തമാവുന്നു ,യെല്ലോ വാണിംഗ് തുടരും

അബിഗെയില്‍ കൊടുംങ്കാറ്റ് ശക്തമാവുന്നു ,യെല്ലോ വാണിംഗ് തുടരും

ഡബ്ലിന്‍ :അയര്‍ലണ്ടിലെങ്ങും ഒരു പകല്‍ മുഴുവന്‍ നീണ്ടു നിന്ന കൊടുങ്കാറ്റ് നാളെവരെ തുടരുമെന്ന് മെറ്റ് ഏറാന്‍.
വരുന്ന 12 മണിക്കൂറിനുള്ളില്‍ അയര്‍ലണ്ടിലുടനീളം മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു തുടര്‍ന്ന് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതേത്തുടര്‍ന്നു നാളെ വരെ യെല്ലോ വാണിങ് പ്രഖ്യാപിച്ചിട്ടുണ്ട്.

ബിഗെയില്‍ എന്ന് പേരിട്ട കൊടുങ്കാറ്റ് സ്‌കോട്ട്‌ലന്‍ഡിനെയും,നോര്‍ത്തേന്‍ അയര്‍ലണ്ടിനെയും ബാധിച്ചിട്ടുണ്ട്.എല്ലാ പ്രദേശത്ത് നിന്നും ചെറിയ തോതില്‍ നാശനഷ്ട്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മിക്ക കൌണ്ടികളിലും മഴയും ശക്തമാണ് 

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വ്യോമ ഗതാഗതം ഭാഗീകമായി തടസപ്പെട്ടിട്ടുണ്ട്.രാത്രി താപനില രണ്ടു മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. കാറ്റിന്റെ ദിശ പടിഞ്ഞാറ് നിന്നും തെക്ക് പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം പ്രവചിക്കുന്നു.

രാജ്യത്തെങ്ങും കനത്ത ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

മണ്‍സ്റ്റര്‍,ലിന്‍സ്റ്റര്‍,കാവന്‍,മോണഗന്‍,ഡോണഗല്‍,ഗാല്‍വേ,ലെയ്ട്രിം,മയോ,സ്ലൈഗോ എന്നിവയടക്കം ഒട്ടു മിക്ക കൌണ്ടികളിലും യെല്ലോ വാണിംഗ് തുടരുകയാണ്.എങ്കിലും ഇന്ന് പകല്‍ ഉണ്ടായിരുന്നതിലും കുറഞ്ഞ ശക്തിയിലാവും രാത്രി കാറ്റ് തുടരുക.ഞായറാഴ്ച്ച വരെ മഴയും കാറ്റും തുടരാന്‍ സാധ്യതയുണ്ടെന്നും മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്

Scroll To Top