Monday December 05, 2016
Latest Updates

മാസം തോറും പലിശയിനത്തില്‍ 350 യൂറോ കൂടുതല്‍ ! ഒരേ വായ്പയെടുത്തവരെ രണ്ടു തട്ടാക്കുന്ന പരിപാടി നിര്‍ത്തിയില്ലെങ്കില്‍ ബാങ്കുകള്‍ക്കെതിരെ നടപടിയെന്ന് സര്‍ക്കാര്‍

മാസം തോറും പലിശയിനത്തില്‍ 350 യൂറോ കൂടുതല്‍ ! ഒരേ വായ്പയെടുത്തവരെ രണ്ടു തട്ടാക്കുന്ന പരിപാടി നിര്‍ത്തിയില്ലെങ്കില്‍ ബാങ്കുകള്‍ക്കെതിരെ നടപടിയെന്ന് സര്‍ക്കാര്‍

ഡബ്ലിന്‍: വേരിയബിള്‍ ഇന്ററസ്റ്റ് റേറ്റുകലില്‍ കുറവുവരുത്താന്‍ ബാങ്കുകള്‍ തയ്യാറായില്ലെങ്കില്‍ സര്‍ക്കാറിന് നിയമനിര്‍മ്മാണത്തിലൂടെ പ്രശ്‌നത്തില്‍ ഇടപെടേണ്ടിവരുമെന്ന് സെന്‍ട്രല്‍ ബാങ്ക് തലവന്‍ പാട്രിക് ഹൊനോഹന്‍. ധനമന്ത്രി മൈക്കല്‍ നൂനനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്.
ഉയര്‍ന്ന പലിശനിരക്ക് സാമ്പത്തിക രംഗം ദുര്‍ബലമാക്കുന്നതായും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാങ്കിങ്ങ് രംഗത്തെ മത്സരക്ഷമത കുറയ്ക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. അതിനാല്‍ തന്നെ പ്രശ്‌നത്തില്‍ ഇടപെടാതെ തരമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറുടെ മയമില്ലാത്ത ഭാഷ ബാങ്കുകളുടെ പലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവു വരുത്താന്‍ കാരണമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മാസങ്ങള്‍ക്കകം 0.75 ശതമാനം വരെ കുറവും പ്രതീക്ഷിക്കപ്പെടുന്നു.
മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലണ്ടില്‍ വേരിയബിള്‍ റേറ്റുകളില്‍ വായ്പയെടുത്തവര്‍ പലിശയിനത്തില്‍ ഓരോ മാസവും 350 യൂറോ അധികമായി അടക്കുന്നുവെന്നാണ് കണക്കുകള്‍. രാജ്യത്തെ ഉയര്‍ന്ന വേരിയബിള്‍ നിരക്കുകള്‍ 4.3 ശതമാനം മുതല്‍ 4.5 ശതമാനം വരെയാണ്. എന്നാല്‍ ട്രാക്കര്‍ റേറ്റുകള്‍ ഒരു ശതമാനം മാത്രമാണ്.

Scroll To Top