Sunday January 22, 2017
Latest Updates

ഡല്‍ഹിയില്‍ 2010 ലെ നിബന്ധനകള്‍ അനുസരിച്ചല്ലാത്ത എല്ലാ നിര്‍മ്മാണ പ്രവര്‍ത്തികളും നിര്‍ത്തി വക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍

ഡല്‍ഹിയില്‍ 2010 ലെ നിബന്ധനകള്‍ അനുസരിച്ചല്ലാത്ത എല്ലാ നിര്‍മ്മാണ പ്രവര്‍ത്തികളും നിര്‍ത്തി വക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍

മൂന്നു ദിവസം മുന്‍പേ 10 വര്‍ഷം പഴക്കമുള്ള എല്ലാ ഡീസല്‍ വാഹനങ്ങളും തലസ്ഥാനത്ത് നിരോധിക്കണം എന്ന വിധിക്ക് ശേഷം, ഇന്ന് വീണ്ടും പരിസ്ഥിതി മലിനീകരണത്തിനെതിരെ കടുത്ത നിലപാടുകളുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. 2010ല്‍ അന്നത്തെ സര്‍ക്കാര്‍ കൊണ്ടുവന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചല്ലാതെയുള്ള എല്ലാ നിര്‍മാണ പ്രവര്‍ത്തികളും നാളെ തന്നെ നിര്‍ത്തി വക്കണം എന്നാണു പുതിയ നിര്‍ദേശം.

നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കിടെ തുടര്‍ച്ചയായി പാരിസ്ഥിതികാഘാതം പരിശോധിക്കുക എന്നുദ്ധേശിച്ചുള്ളതായിരുന്നു മാര്‍ഗ നിര്‍ദ്ദേശങ്ങള്‍. ട്രൈബ്യൂണല്‍ ചെയര്‍ പേഴ്‌സണ്‍ ജസ്റ്റിസ് സ്വതന്ത്ര കുമാറിന്റെ നേതൃത്വത്തിലുള്ള ബഞ്ചിന്റെതാണ് വിധി. നേരത്തേയുള്ള വിധിയും ഇതേ ബഞ്ചിന്റെതു തന്നെയായിരുന്നു.

അതിനിടെ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ നിന്നും ആംബുലന്‍സ്, പോലീസ്, ജയില്‍ വാഹനങ്ങള്‍ മുതലായ അവശ്യ സേവനങ്ങളെ ഒഴിവാകണം എന്ന ഡല്‍ഹി സര്‍ക്കാറിന്റെ ആവശ്യം ബഞ്ച് തള്ളി. എന്നാല്‍ വസ്തു നിഷ്ഠമായ കണക്കുകളോടെ സര്‍ക്കാരിന് പിന്നീട് ബഞ്ചിനെ സമീപിക്കാം എന്നും ബഞ്ച് വ്യക്തമാക്കി. വിധി നടപ്പാക്കുന്നതിന് ആറു മാസത്തെ സാവകാശവും ബഞ്ച് സര്‍ക്കാരിനു നല്‍കി. ഡല്‍ഹി മെട്രോ നടത്തി വരുന്ന നിര്‍മ്മാണ പ്രവര്‍ത്തികളിലും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാകുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് ബഞ്ച് നിര്‍ദ്ദേശിച്ചു.

 

 

Scroll To Top