Sunday December 04, 2016
Latest Updates

കെന്നിയ്‌ക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നും പടയൊരുക്കം, ഫ്രാന്‍സസ് ഫിറ്റ്സ്ജെറാള്‍ഡിനെ തള്ളി ജെയിംസ് റെയ്ലിയെ ഉപനേതാവാക്കിയതില്‍ പരക്കെ പ്രതിഷേധം

കെന്നിയ്‌ക്കെതിരെ  സ്വന്തം പാര്‍ട്ടിയില്‍ നിന്നും പടയൊരുക്കം, ഫ്രാന്‍സസ് ഫിറ്റ്സ്ജെറാള്‍ഡിനെ തള്ളി ജെയിംസ് റെയ്ലിയെ ഉപനേതാവാക്കിയതില്‍ പരക്കെ പ്രതിഷേധം

ഡബ്ലിന്‍:പ്രധാനമന്ത്രിയും ഫിനഗേല്‍ പാര്‍ട്ടി നേതാവുമായ എന്‍ഡ കെന്നിക്ക് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ഭീഷണിയുയരുന്നു. കെന്നിയുടെ നടപടികളില്‍ പ്രതിഷേധിച്ച ഫിനഗേല്‍ ടിഡിമാരും സെനറ്റര്‍മാരും അദ്ദേഹത്തിന്റെ ആറു വര്‍ഷമായി തുടരുന്ന നേതൃസ്ഥാനത്തെ ചോദ്യം ചെയ്തു. ഇന്നലെ ലെയ്ന്‍സ്റ്റര്‍ ഹൗസില്‍ ചേര്‍ന്ന ഫിനഗേല്‍ പാര്‍ലമെന്ററി യോഗത്തിലാണ് കെന്നിക്ക് അംഗങ്ങളില്‍ നിന്നും കനത്ത വിമര്‍ശനമേറ്റുവാങ്ങേണ്ടി വന്നത്.

കെന്നി മാറി നില്‍ക്കണമെന്നും പാര്‍ട്ടിക്ക് പുതിയ നേതാവിനെ വേണമെന്നും ലൂത്ത് ടിഡി ഫെര്‍ഗസ് ഒ ഡൗഡ് ആവശ്യപ്പെട്ടു. സ്വതന്ത്ര ടിഡിയും മന്ത്രിയുമായ ഷെയ്ന്‍ റോസിനെ കെന്നി നിലയ്ക്ക് നിര്‍ത്തണമെന്നും ആവശ്യമുയര്‍ന്നു. നിലവില്‍ കെന്നി പാര്‍ട്ടിയെ നയിക്കുന്നത് തെറ്റായ ദിശയിലാണെന്ന് ടിഡിമാരായ ബ്രെന്‍ഡന്‍ ഗ്രിഫിന്‍, പാറ്റ് ഡീറിങ്, പീറ്റര്‍ ഫ്റ്റ്സ്പാട്രിക് എന്നിവര്‍ വിമര്‍ശനമുയര്‍ത്തി.

ഇതിനിടെ ഇലക്ഷനില്‍ പരാജയപ്പെട്ട് ഡോള്‍ സീറ്റ് നഷ്ടമായ ജെയിംസ് റെയ്ലിയെ താന്‍ ഉപനേതാവായി വീണ്ടും നിയമിക്കുകയാണ് എന്ന് കെന്നി അറിയിച്ചു. നീതിന്യായവകുപ്പ് മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഫ്രാന്‍സസ് ഫിറ്റ്സ്ജെറാള്‍ഡിനെ ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കുമെന്നായിരുന്നു അംഗങ്ങളുടെ പ്രതീക്ഷ. ഇത് ഫിറ്റ്സ്ജെറാള്‍ഡിനെ അസ്വസ്ഥയാക്കുകയും ചെയ്തു.

Scroll To Top