Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ നിന്നും മോഷ്ടിച്ച് വിദേശത്തേയ്ക്ക് കടത്താന്‍ ശ്രമിച്ച ലക്ഷക്കണക്കിന് യൂറോയുടെ ആഡംബര കാറുകള്‍ ഗാര്‍ഡ പിടികൂടി

അയര്‍ലണ്ടില്‍ നിന്നും മോഷ്ടിച്ച് വിദേശത്തേയ്ക്ക് കടത്താന്‍ ശ്രമിച്ച ലക്ഷക്കണക്കിന് യൂറോയുടെ ആഡംബര കാറുകള്‍ ഗാര്‍ഡ പിടികൂടി

ഡബ്ലിന്‍:അയര്‍ലണ്ടില്‍ മോഷ്ടിക്കപ്പെട്ട 174 കാറുകള്‍ രണ്ടു വര്‍ഷത്തിനിടെ ഗാര്‍ഡ പിടിച്ചെടുത്തതായി വെളിപ്പെടുത്തല്‍.2 മില്ല്യണ്‍ യൂറോയോളം വില വരുന്ന ഇവ വിദേശത്ത് വില്‍ക്കാനായിരുന്നു മോഷ്ടാക്കളുടെ പദ്ധതി. ഓപ്പറേഷന്‍ വേസ്റ്റ് എന്ന് പേരിട്ട നീക്കത്തിലൂടെയാണ് ഗാര്‍ഡ കാറുകള്‍ പിടിച്ചെടുത്തത്. വെറും രണ്ട് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഓപ്പറേഷനില്‍ അംഗങ്ങളായിട്ടുള്ളത്.

ആഡംബര കാറുകളായ റേഞ്ച് റോവര്‍, മെഴ്സിഡസ് ഇ ക്ലാസ്, ബിഎംഡബ്ല്യു, ഓഡി എന്നിവയെല്ലാം മോഷ്ടിക്കപ്പെട്ട കാറുകളില്‍ പെടും. ഇന്‍സ്പെക്ടര്‍ മൈക്കല്‍ ഒ കോണറിന്റെ നേതൃത്വത്തില്‍ രണ്ടു വര്‍ഷം മുമ്പാണ് രണ്ട് അംഗങ്ങളുള്ള ഓപ്പറേഷന്‍ വേസ്റ്റ് ടീം രൂപീകരിക്കുന്നത്. യുകെ, ആഫ്രിക്ക, ലിത്വാനിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേയ്ക്കുള്ള വാഹന കയറ്റുമതി നിരീക്ഷിക്കുകയായിരുന്നു പ്രധാന ഉദ്ദേശ്യം.കയറ്റുമതിയ്ക്ക് ഒരുങ്ങി മുഴുവനായോ പാര്‍ട്ടുകളായോ തുറുമുഖത്ത് എത്തുമ്പോള്‍ വാഹനക്കടത്ത്കാരെ കൈയ്യോടെ പിടികൂടുകയായിരുന്നു.

മറ്റ് രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന റോഡില്‍ ഉപയോഗിച്ചാല്‍ അകടമുണ്ടാകാന്‍ സാദ്ധ്യതയുള്ള 60ലേറെ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളും ഓപ്പറേഷന്റെ ഭാഗമായി സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഡബ്ലിന്‍ തുറമുഖത്തായിരുന്നു സംഘത്തിന്റെ ആദ്യകാല നിരീക്ഷണം. സ്റ്റോളന്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ്, എന്‍ബിസിഐ എന്നിവയുടെ സഹായവും സംഘത്തിന് ലഭിച്ചു.

Scroll To Top