Wednesday December 07, 2016
Latest Updates

നിങ്ങളുടെ ഫെയ്‌സ്ബുക്കില്‍ 2000 ഫ്രണ്ട്‌സുണ്ടോ?സ്റ്റോക്ക് ഹോം നിങ്ങളെ കാത്തിരിക്കുന്നു 

നിങ്ങളുടെ ഫെയ്‌സ്ബുക്കില്‍ 2000 ഫ്രണ്ട്‌സുണ്ടോ?സ്റ്റോക്ക് ഹോം നിങ്ങളെ കാത്തിരിക്കുന്നു 

സ്റ്റോക്ക്‌ഹോം: ഇനി സ്റ്റോക്ക് ഹോമിലേയ്ക്ക് പോകും മുന്‍പേ ഫേസ് ബുക്കിലെ ഫ്രണ്ട്‌സിന്റെ എണ്ണം 2000 ആക്കുക!എങ്കില്‍ 7 ദിവസത്തെ സൗജന്യ തമാശ സൗകര്യം നിങ്ങളെ കാത്തിരിക്കുന്നു!തലമുറകളുടെ വ്യത്യാസമില്ലാതെ ലോകം തന്നെ ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയകളില്‍ വാഴുമ്പോള്‍… പുതിയ ന്യൂജനറേഷന്‍ ഓഫറുമായി ഇതാ യൂറോപ്പിലെ ഒരു ആഡംബര ഹോട്ടല്‍.fby 

നിങ്ങള്‍ക്ക് ഫേസ് ബുക്കില്‍ ആയിരക്കണക്കിന് സുഹൃത്തുക്കളുണ്ടോ?എങ്കില്‍ ഒരു ആഢംബര ഹോട്ടലില്‍ ഏഴു രാത്രികള്‍ സൗജന്യമായി താമസിക്കാന്‍ അവസരം. സ്റ്റോക്ക്‌ഹോമിലെ നോര്‍ഡിക് ലൈറ്റ് ഹോട്ടലാണ് വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.സാധാരണ അതിഥികളില്‍ നിന്നു 230 പൌണ്ട് ഒരു രാത്രിക്ക് വിലയിടുന്ന മുറിയാണ് നിങ്ങള്‍ക്ക് സൗജന്യമായി ലഭിക്കുന്നത്.

ഇനി ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷം ഫോളോവേഴ്‌സുണ്ടോ ?അങ്ങനെ എങ്കിലും നിങ്ങള്‍ക്ക് ഇവിടെ റൂം സൗജന്യം തന്നെ.

ഫേസ് ബുക്ക് സുഹൃത്തുക്കളുടെ എണ്ണത്തിനനുസരിച്ച് ഇവിടെ ഇളവുകളുമുണ്ട്.500 സുഹൃത്തുക്കളെ ഫേസ്ബുക്കില്‍ സമ്പാദിച്ചവര്‍ക്ക് ഈ ഹോട്ടലില്‍ റൂമിന് 5 ശതമാനം ഇളവ് അനുവദിക്കും.അത് ആയിരം സുഹൃത്തുക്കളാണെങ്കില്‍ 10 ശതമാനവും 1500 എങ്കില്‍ 15 ശതമാനവും 2000 സുഹൃത്തുക്കളെങ്കില്‍ നൂറു ശതമാനം സൗജന്യമായി ലഭിക്കും. സോഷ്യല്‍നെറ്റ്വര്‍ക്കിങ് സൈറ്റുകളുടെ സ്വാധീനം മുതലെടുക്കാന്‍ ബിസിനസ് വമ്പന്‍മാര്‍ തന്ത്രങ്ങള്‍ മെനയുമ്പോള്‍, സ്റ്റോക്ക്‌ഹോമിലേക്ക് ഇന്റര്‍നെറ്റിലെ സെലിബ്രിറ്റികള്‍ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം.

Scroll To Top