Friday December 02, 2016
Latest Updates

ആ ചുവന്ന ജഴ്‌സിയിലെ ചിരി ഇനി കാണാനാകില്ല; ലിവര്‍പൂളിനായി ജെറാള്‍ഡിന്റെ അവസാന മത്സരം ഇന്ന്

ആ ചുവന്ന ജഴ്‌സിയിലെ ചിരി ഇനി കാണാനാകില്ല; ലിവര്‍പൂളിനായി ജെറാള്‍ഡിന്റെ അവസാന മത്സരം ഇന്ന്

നീണ്ട 27 വര്‍ഷത്തെ കരിയറിനു വിരാമമിട്ട് ജെറാള്‍ഡ് ഇന്ന് ആ ചുവപ്പ് കുപ്പായം അഴിക്കുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തോടെയാണ് ജെറാള്‍ഡ് ലിവര്‍പൂളിലെ സേവനം മതിയാക്കുന്നത്.

എട്ടാം വയസ്സ് മുതല്‍ 27 വര്‍ഷക്കാലം ആന്‍ഫീല്‍ഡില്‍ ചുവപ്പന്‍ സേനക്കായി കളിച്ച ജെറാര്‍ഡ് 502 മല്‍സരങ്ങളില്‍ നിന്നായി 119 ഗോളുകള്‍ നേടി. രണ്ട് എഫ് എ കപ്പുകള്‍, മൂന്ന് ലീഗ് കപ്പുകള്‍, 2005ലെ ചാമ്പ്യന്‍സ് ലീഗ് ഇവയൊക്കെയും ലിവര്‍പൂളിന്റെ കിരീടചരിത്രത്തിലേക്ക് ജെറാര്‍ഡിന്റെ സംഭാവനകളാണ്. എന്നാല്‍ 12 വര്‍ഷം റെഡ്‌സിന്റെ ക്യാപ്റ്റനായിട്ടും പ്രീമിയര്‍ ലീഗ് കിരീടമെന്ന സ്വപ്‌നം ബാക്കിവെച്ചാണ് ജെറാര്‍ഡ് പടിയിറങ്ങുന്നത്.

വിരമിച്ചാലും ആന്‍ഫീല്‍ഡിനോടുള്ള സ്‌നേഹത്തില്‍ തരിമ്പും കുറവുവന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ജെറാള്‍ഡിന്റെ വാക്കുകള്‍. കളി ഇനിയും തുടരുമെന്ന് വ്യക്തമാക്കിയ ജെറാള്‍ഡ് എന്നാല്‍ ഇനിയൊരിക്കലും ലിവര്‍പൂളിനെ നേരിടേണ്ടി വരുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ലെന്നും വ്യക്തമാക്കി.

അടുത്ത സീസണോടെ ജെറാള്‍ഡ് അമേരിക്കന്‍ ലീഗിലേക്ക് ചേക്കേറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Scroll To Top