Wednesday December 07, 2016
Latest Updates

ചുവപ്പുകാര്‍ഡ് ഏറ്റുവാങ്ങി ഇളിഭ്യനായ സ്റ്റീവന്‍ ജെറാര്‍ഡ് മാപ്പ് ചോദിച്ചു

ചുവപ്പുകാര്‍ഡ് ഏറ്റുവാങ്ങി ഇളിഭ്യനായ സ്റ്റീവന്‍ ജെറാര്‍ഡ് മാപ്പ് ചോദിച്ചു

ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരത്തിനിടെ പകരക്കാരനായി കളത്തിലിറങ്ങി 38ാം സെക്കന്‍ഡില്‍ ചുവപ്പുകാര്‍ഡ് ഏറ്റുവാങ്ങി കളം വിടേണ്ടി വന്ന ലിവര്‍പൂള്‍ നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡ് ആരാധകരോട് മാപ്പ് ചോദിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്തവും താന്‍ ഏറ്റെടുക്കുന്നതായും മുന്‍ ഇംഗ്ലീഷ് ടീം നായകന്‍ കൂടിയായ ജെറാര്‍ഡ് പറഞ്ഞു.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ആദം ലല്ലാനയ്ക്ക് പകരക്കാരനായിട്ടായിരുന്നു ജെറാര്‍ഡ് കളത്തിലിറങ്ങിയത്. എന്നാല്‍ കളിച്ചുതുടങ്ങി 38ാം സെക്കന്‍ഡില്‍ ആന്‍ഡര്‍ ഹെറേറയുടെ കാലില്‍ ചവിട്ടിയതിന് റഫറി മാര്‍ട്ടിന്‍ അറ്റ്കിന്‍സണ്‍ ചുവപ്പു കാര്‍ഡ് നല്‍കി പുറത്താക്കി. രണ്ട് മഞ്ഞ കാര്‍ഡ് കാണിക്കുമ്പോഴാണ് സാധാരണ ഫുട്‌ബോളില്‍ പുറത്തു പോകുന്നത്. എന്നാല്‍ ജെറാര്‍ഡിന് നേരിട്ട് ചുവപ്പു കാര്‍ഡ് നല്‍കുകയായിരുന്നു.

ഈ സമ്മറില്‍ ലിവര്‍പൂളിനോട് വിടപറയാനിരിക്കുകയാണ് ജെറാര്‍ഡ്. എല്‍എ ഗ്യാലക്‌സിയായിരിക്കും ജെറാര്‍ഡിന്റെ അടുത്ത തട്ടകം.

സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പ്രതികരണം തെറ്റി പോയെന്നും തന്റെ പിഴവ് ടീമിന്റെ തോല്‍വിയില്‍ കലാശിച്ചെന്നും ജെറാര്‍ഡ് തുറന്നു സമ്മതിച്ചത്.

അതേസമയം ലിവര്‍പൂള്‍ ബോസ് ബ്രണ്ടന്‍ റോഡ്‌ജേഴ്‌സ് ജെറാര്‍ഡിനെ കുറ്റപ്പെടുത്താന്‍ വിസ്സമ്മതിച്ചു. ചുരുങ്ങിയ പക്ഷം ജെറാര്‍ഡ് തനിക്ക് തെറ്റിപ്പോയെന്നും മാപ്പ് പറയുന്നുവെന്നും പറയാനുള്ള ചങ്കൂറ്റം കാണിച്ചല്ലോ എന്നായിരുന്നു ബ്രണ്ടന്‍ റോഡ്‌ജേഴ്‌സിന്റെ പ്രതികരണം.

 

Scroll To Top