Monday December 05, 2016
Latest Updates

നോര്‍ത്തേണ്‍ അയര്‍ലണ്ടിന് പോകാം,ലാഭത്തിന് കൈ നിറയെ വാങ്ങാം

നോര്‍ത്തേണ്‍ അയര്‍ലണ്ടിന് പോകാം,ലാഭത്തിന് കൈ നിറയെ വാങ്ങാം

ഡബ്ലിന്‍:ബ്രെക്സിറ്റിനു ശേഷം യൂറോയുമായുള്ള വിനിമയത്തില്‍ സ്റ്റെര്‍ലിങ് പൗണ്ടിന് നഷ്ടം നേരിട്ടത് അയര്‍ലണ്ടിന്റെ അതിര്‍ത്തി പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് നേട്ടമാകുമെന്ന് ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഗ്രൂപ്പായ കാന്താര്‍ വേള്‍ഡ് പാനല്‍. ഇവര്‍ക്ക് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ചെറിയ വിലയ്ക്ക് പലചരക്ക് അടക്കമുള്ള അവശ്യസാധനങ്ങള്‍ വാങ്ങാമെന്നാണ് റിസേര്‍ച്കാരുടെ വാദം.. അതേസമയം ഇത് അയര്‍ലണ്ടിലെ വിപണിയില്‍ നഷ്ടമുണ്ടാക്കുകയും ചെയ്യും. 2009ല്‍ സമാന സാഹചര്യം ഉടലെടുത്തപ്പോള്‍ ഇവിടുത്തെ ജനങ്ങള്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കൂട്ടമായെത്തി ഷോപ്പിങ് നടത്തിയിരുന്നു.

നിലവില്‍ പൗണ്ടിനെതിരെ യൂറോയുടെ മൂല്യം 84p ആണ്. ബ്രെക്സിറ്റ് റഫറണ്ടത്തിന്റെ കാലത്ത് ഇത് 76p ആയിരുന്നു.

പൗണ്ടിന്റെ മൂല്യത്തകര്‍ച്ച ഇപ്പോള്‍ത്തന്നെ ഐറിഷ് മാര്‍ക്കറ്റില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയതായി കച്ചവടക്കാര്‍ പറയുന്നു. രാജ്യത്തെ വന്‍കിട പലചരക്ക് വിപണന ശൃംഖലയായ സൂപ്പര്‍വാലുവിനെയടക്കം നഷ്ടം ബാധിക്കും. 22.6% ആണ് നിലവില്‍ സൂപ്പര്‍വാലുവിന്റെ മാര്‍ക്കറ്റ് ഷെയര്‍. 22%വുമായി ടെസ്‌കോയാണ് രണ്ടാം സ്ഥാനത്ത്. 21.4%വുമായി ഡണ്‍സ് സ്റ്റോര്‍സ് മൂന്നാം സ്ഥാനത്തുണ്ട്.

സൂപ്പര്‍വാലുവിന് സെയില്‍സില്‍ 1.4% വളര്‍ച്ച ഉണ്ടായപ്പോള്‍, ടെസ്‌കോയ്ക്ക് 2.7% സെയില്‍സ് കുറഞ്ഞു. അതേസമയം ഡണ്‍സ് സ്റ്റോര്‍ 5.9% സെയില്‍സ് വര്‍ദ്ധിപ്പിച്ച് വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്.

Scroll To Top