Sunday December 11, 2016
Latest Updates

അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷം മോഷ്ട്ടിക്കപ്പെട്ട ബൈക്കുകളുടെ മൂല്യം 4 മില്യന്‍ യൂറോ !

അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷം മോഷ്ട്ടിക്കപ്പെട്ട ബൈക്കുകളുടെ മൂല്യം 4 മില്യന്‍ യൂറോ !

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ഓരോ ദിവസവും മോഷ്ടിക്കപ്പെടുനത് ശരാശരി 18 ബൈക്കുകളാണെന്ന് ഗാര്‍ഡ. നാഷണല്‍ ബൈക്ക് വീക്കിന്റെ ഭാഗമായി പുറത്തുവിട്ട കണക്കുകളിലാണ് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷം ഇതുവരേ നടന്ന സൈക്കിള്‍ മോഷണം സംബന്ധിച്ച വിവരമുള്ളത്.

2014ല്‍ 6,750 ബൈക്കുകളാണ് ആകെ മോഷണം പോയത്. ഈ വര്‍ഷം ഇതുവരെ ഇത് 2,100 ആണ്. മോഷ്ടിക്കപ്പെട്ട ബൈക്കുകളുടെ ആകെമൂല്യം 4 മില്യണ്‍ യൂറോയോളം വരുമെന്നും ഗാര്‍ഡ കണക്കുകള്‍ വ്യക്തമാക്കുന്നു. 2014ലെ ആകെ ബൈക്ക് മോഷണങ്ങളില്‍ 34 ശതമാനവും, 2015ലെ മോഷണങ്ങളില്‍ 76 ശതമാനവും നടന്നത് ഡബ്ലിനിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.എന്നാല്‍ ഗാര്‍ഡയ്ക്ക് പരാതി നല്കാത്ത കണക്കു കൂടി കണക്കാക്കുമ്പോള്‍ മോഷ്ട്ടിക്കപ്പെട്ട സൈക്കിളുകളുടെ എണ്ണം ഇതിന്റെ ഇരട്ടിയോളം വരും 

പലയാളുകളും സൈക്കിളുകളുടെ ഫ്രയിം നമ്പറുകള്‍ രേഖപ്പെടുത്തി സൂക്ഷിക്കാത്തത് മോഷണമുതല്‍ കണ്ടെത്താനുള്ള സാധ്യത കുറക്കുന്നു. ബൈക്ക് ഉടമകള്‍ ഗുണനിലവാരമുള്ള പൂട്ടുകള്‍ ഉപയോഗിച്ച് ഉറപ്പുള്ള വസ്തുവിന്മേല്‍ ബൈക്കുകള്‍ പൂട്ടി സൂക്ഷിക്കണമെന്ന് ഗാര്‍ഡ ആവശ്യപ്പെട്ടു.

Scroll To Top