Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ കള്ളന്മാരും പുരോഗമിക്കുന്നു ….

അയര്‍ലണ്ടിലെ കള്ളന്മാരും പുരോഗമിക്കുന്നു ….

ഡബ്ലിന്‍:ചെമ്പുകമ്പികള്‍ വളരെ വിലയേറിയവയാണ്. അതിനാല്‍ തന്നെ കള്ളന്മാര്‍ ഇവ നോട്ടമിടുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ വൈദ്യുതി പ്രവഹിച്ചു കൊണ്ടിരിക്കുന്ന ലൈനുകളില്‍ നിന്നും ചെമ്പുകമ്പികള്‍ മോഷ്ടിക്കുകയെന്നതാണ് ഇപ്പോള്‍ അയര്‍ലണ്ടിലെ കള്ളന്മാരുടെ രീതി.

സജീവമായ ലൈനുകളിലെ വയറുകള്‍ മുറിച്ച് ചെമ്പുകമ്പികള്‍ മോഷ്ടിക്കുന്ന സംഭവങ്ങള്‍ അടുത്തിടെ വര്‍ദ്ധിക്കുന്നതായി ഇ എസ് ബി നെറ്റ്‌വര്‍ക്ക് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. അത്യന്തം അപകടകരമായ ഈ പ്രവര്‍ത്തിയിലൂടെ കള്ളന്മാര്‍ സ്വജീവിതം മാത്രമല്ല പൊതുജനങ്ങളുടെ ജീവിതം കൂടി അപകടത്തിലാക്കുകയാണ്.

ഇത്തരം നശീകരണ പ്രവര്‍ത്തനങ്ങള്‍ മൂലം സേവനങ്ങളില്‍ തടസം നേരിടുന്നതില്‍ ഇ എസ് ബി ഉപഭോക്താക്കളോട് മാപ്പു ചോദിച്ചു. കൊള്ള തടയുന്നതില്‍ പൊതുജനങ്ങള്‍ക്ക് നിര്‍ണ്ണായക പങ്കു വഹിക്കാനാകുമെന്നു വ്യക്തമാക്കിയ ഇ എസ് ബി അധികൃതര്‍ ആരെങ്കിലും സംശയകരമായ രീതിയില്‍ ആളുകളേയോ വാഹനങ്ങളേയോ വൈദ്യുതി ലൈനുകള്‍ക്കടുത്ത് കാണുകയാണെങ്കില്‍ അധികൃതരെ വിവരമറിയിക്കണമെന്നും ആവശ്യപ്പെട്ടു.
അടുത്തുള്ള ഗാര്‍ഡ സ്റ്റേഷനിലോ, ഇ എസ് ബി നെറ്റ്‌വര്‍ക്കിന്റെ 1850 372 999 എന്ന നമ്പറിലോ ആളുകള്‍ക്ക് വിവരമറിയിക്കാം

Scroll To Top