Sunday December 11, 2016
Latest Updates

സ്റ്റുഡന്റ് വിസയില്‍ മാറ്റങ്ങള്‍ വന്നു;ഒരു തൊഴിലുടമയേ ഉണ്ടാകാവു. സെപ്റ്റംബറോടെ പ്രാബല്യത്തില്‍

സ്റ്റുഡന്റ് വിസയില്‍ മാറ്റങ്ങള്‍ വന്നു;ഒരു തൊഴിലുടമയേ ഉണ്ടാകാവു. സെപ്റ്റംബറോടെ പ്രാബല്യത്തില്‍

ഡബ്ലിന്‍ :യൂറോപ്യന്‍ യൂണിയനില്‍ അംഗത്വമില്ലാത്ത രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ പഠിക്കാനെത്തുന്നവരുടെ വിസയ്ക്ക് (ഇമിഗ്രേഷന്‍ സ്റ്റാംപ് 2) പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സെപ്റ്റംബര്‍ 1 മുതല്‍ ഈ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും.

സ്റ്റുഡന്റ് വിസയില്‍ അയര്‍ലണ്ടിലെത്തുന്നവര്‍ക്ക് പാര്‍ട്ട് ടൈം ആയി ജോലി ചെയ്യാം എന്നതാണ് വിസയില്‍ വരുത്തിയ പ്രധാന മാറ്റങ്ങളിലൊന്ന്. ഇതിന് വര്‍ക്ക് പെര്‍മിറ്റ് ആവശ്യമില്ല. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും, ഡിസംബര്‍ 15 മുതല്‍ ജനുവരി 15 വരെയും ആഴ്ചയില്‍ പരമാവധി 40 മണിക്കൂര്‍ വരെ സ്റ്റുഡന്റ്സിന് ജോലി ചെയ്യാം. മറ്റ് മാസങ്ങളില്‍,ആഴ്ചയില്‍ 20 മണിക്കൂര്‍ വരെ മാത്രമേ ഇവര്‍ ജോലി ചെയ്യാവൂ. സ്റ്റുഡന്റ് സ്റ്റാംപ് 2 ഇമിഗ്രേഷന്റെ കാലാവധി തീരുന്നതുവരെ മാത്രമേ ജോലി ചെയ്യാന്‍ പറ്റുകയുള്ളൂ. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്റ്റുഡന്റ്സിന്റെ വിസ റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം ടാക്സി ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കുണ്ട്. സ്വയം തൊഴില്‍ സംരഭങ്ങളിലും ഏര്‍പ്പെടരുത്.രണ്ട് വ്യത്യസ്ത തൊഴിലുടമകള്‍ക്ക് കീഴിലായി ജോലി ചെയ്യുന്നതിനും അനുവാദമില്ല.വ്യത്യസ്തത സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് നിലവിലുള്ള സൗകര്യം ഇല്ലാതാകുന്നതോടെ വിദ്യാര്‍ഥികളുടെ വരുമാന മാര്‍ഗങ്ങളിലും കുറവുണ്ടാകും.

Scroll To Top