Sunday December 04, 2016
Latest Updates

നിവിന്‍ പോളിയും,സുദേവ് നായരും മികച്ച നടന്മാര്‍,നസ്രീയ മികച്ച നടി,ഒരാള്‍ പൊക്കത്തിന്റെ സംവിധായകന് അവാര്‍ഡ്,ഓം ശാന്തി ഓശാന ജനപ്രിയ ചിത്രം 

നിവിന്‍ പോളിയും,സുദേവ് നായരും മികച്ച നടന്മാര്‍,നസ്രീയ മികച്ച നടി,ഒരാള്‍ പൊക്കത്തിന്റെ സംവിധായകന് അവാര്‍ഡ്,ഓം ശാന്തി ഓശാന ജനപ്രിയ ചിത്രം 

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച നടനായി നിവിന്‍ പോളിയെയും സുദേവ് നായരെയും മികച്ച നടിയായി നസ്രിയ നസിമിനെയും തെരഞ്ഞെടുത്തു. ഒരാള്‍പൊക്കം ഒരുക്കിയ സനല്‍കുമാര്‍ ശശിധരനാണ് മികച്ച സംവിധായകന്‍. ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ മികച്ച ചിത്രമായും തെരഞ്ഞെടുത്തു.

ബാംഗ്ലൂര്‍ ഡേയ്‌സ്, 1983 എന്നീ ചിത്രങ്ങളിലെ അഭിനയമാണ് നിവിന്‍ പോളിയെ മികച്ച നടനായി തെരഞ്ഞെടുത്തത്. മൈ ലൈഫ് പാര്‍ടണറിലെ അഭിനയത്തിനാണ് സുദേവിന് പുരസ്‌കാരം. ബാംഗ്ലൂര്‍ ഡേയ്‌സ്, ഓം ശാന്തി ഓശാന എന്നീ ചിത്രങ്ങളാണ് നസ്‌റിയക്ക് അവാര്‍ഡ് നേടിക്കൊടുത്തത്.

മികച്ച ചിത്രം ഒറ്റാല്‍

മികച്ച രണ്ടാമത്തെ ചിത്രം ലൈഫ് പാര്‍ടണര്‍

മികച്ച സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ (ഒരാള്‍ പൊക്കം)
മികച്ച നടന്‍ നിവിന്‍ പോളി (1983, ബാംഗ്ലൂര്‍ ഡേയ്‌സ്)

മികച്ച നടി നസ്രിയ (ബാംഗ്ലൂര്‍ ഡേയ്‌സ്, ഓം ശാന്തി ഓശാന)

മികച്ച സ്വഭാവ നടന്‍ അനൂപ് മേനോന്‍

മികച്ച പശ്ചാത്തല സംഗീതം ബിജിപാല്‍

മികച്ച ഗായകന്‍ യേശുദാസ്

മികച്ച ഗായിക ശ്രേയാ ഘോഷാല്‍

മികച്ച ശബ്ദ മിശ്രണം ഹരികുമാര്‍

മികച്ച ശബ്ദ ഡിസൈനര്‍ തപസ് നായക്

മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഹരിശാന്ത് ശരണ്‍

മികച്ച വസ്ത്രാലങ്കാരം സമീറ സനീഷ

മികച്ച തിരക്കഥാകൃത്ത് അഞ്ജലി മേനോന്‍ (ബാംഗ്ലൂര്‍ ഡേയ്‌സ്)

കലാമൂല്യമുള്ള ജനപ്രിയ സിനിമ ഓം ശാന്തി ഓശാന

മികച്ച നവാഗത സംവിധായകന്‍ അബ്രിദ് ഷൈന്‍

പ്രത്യേക ജൂറി അവാര്‍ഡ് പ്രതാപ് പോത്തന്‍


Scroll To Top