Tuesday March 28, 2017
Latest Updates

സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ ഡബ്ലിന്‍ മാതൃകയാകുന്നു

സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ ഡബ്ലിന്‍ മാതൃകയാകുന്നു

ഡബ്ലിന്‍:ലോകത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ഹബ്ബുകളുടെ പട്ടികയിലേയ്ക്ക് അയര്‍ലണ്ട് തലസ്ഥാനമായ ഡബ്ലിനും. യൂറോപ്പില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പറ്റിയ ഏറ്റവും മികച്ച നഗരങ്ങളില്‍ എട്ടാം സ്ഥാനമാണ് ഡബ്ലിന്. അതേസമയം നഗരത്തിലെ ഡിജിറ്റല്‍ സൗകര്യങ്ങള്‍ക്കുള്ള സ്ഥലപരിമിതിയാണ് ബിസിനസുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

ഫണ്ടിങ്, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ലൈഫ്സ്‌റ്റൈല്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് മികച്ച സ്റ്റാര്‍ട്ടപ്പ് നഗരങ്ങളെ തെരഞ്ഞെടുത്തത്. ഡിജിറ്റല്‍ ഇന്‍ഫ്രാസ്്രക്ച്ചര്‍ സൗകര്യത്തിന്റെ കാര്യത്തില്‍ പക്ഷേ വളരെ പിന്നിലാണ് ഡബ്ലിന്‍- 50ാം സ്ഥാനം. ഫൈബര്‍ ഇന്റര്‍നെറ്റ് നഗരത്തില്‍ വളരെ കുറവാണെന്നും, ബ്രോഡ്ബാന്‍ഡിന് വില വളരെ കൂടുതലാണെന്നുമാണ് കണ്ടെത്തല്‍.

അതേസമയം നിക്ഷേപക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതില്‍ രണ്ടാം സ്ഥാനവും, മാനേജേരിയല്‍ അസിസ്റ്റന്‍സിന് ഒന്നാം സ്ഥാനവും ഡബ്ലിന്‍ നേടി.

യൂറോപ്പിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് സൗഹൃദനഗരങ്ങളായി തെരഞ്ഞെടുത്തതില്‍ ഒന്നാം സ്ഥാനം ലണ്ടനും , രണ്ടാം സ്ഥാനം സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്ഹോമിനുമാണ്. മൂന്നാം സ്ഥാനം ആംസ്റ്റര്‍ഡാമിനാണ്.

Scroll To Top