Sunday October 22, 2017
Latest Updates

ജുറാസിക് വേള്‍ഡിനെ വെട്ടിനിരത്തി സ്റ്റാര്‍വാര്‍സ്

ജുറാസിക് വേള്‍ഡിനെ വെട്ടിനിരത്തി സ്റ്റാര്‍വാര്‍സ്

ഐറിഷ് ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്റ്റാര്‍ വാര്‍സ് ആദ്യ ദിവസം വാരിക്കൂട്ടിയത് 8,36,845 യൂറോ. അയര്‍ലണ്ടില്‍ ഒറ്റദിവസത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന ബഹുമതി ഇനി സ്റ്റാര്‍ വാര്‍സിനു സ്വന്തമെ്ന്ന് ഡിസ്‌നി അയര്‍ലണ്ടിന്റെ വൈസ് പ്രസിഡന്റ് ട്രിഷ് ലോംഗ് പറഞ്ഞു.
യുഎസിലും കാനഡിയും കഴിഞ്ഞ ആഴ്ച 238 മില്യന്‍ ഡോളറിന്റെ ടിക്കറ്റ് വില്പന നടന്നതിലൂടെയും പുതിയ റെക്കോര്‍ഡിനു ഉടമയായിരിക്കുകയാണ് സ്റ്റാര്‍ വാര്‍സ്. ജുറാസിക് വേള്‍ഡ് ജൂണില്‍ സ്വന്തമാക്കിയ 208.8 മില്യന്‍ ഡോളര്‍ റിക്കാര്‍ഡാണ് മറികടന്നതെന്ന് വാള്‍ട്ട് ഡിസ്‌നി കമ്പനി അറിയിച്ചു. ലോകമാകെ ഇന്നലെ വരെ 527 മില്യന്‍ ഡോളറിന്റെ സ്റ്റാര്‍ വാര്‍സ് ടിക്കറ്റ് വില്പന നടന്നതായാണ് റിപ്പോര്‍ട്ട്.

Scroll To Top