Friday December 09, 2016
Latest Updates

ജീവിത നിലവാരം:ഡബ്ലിന്‍ ലണ്ടനെ തോല്‍പ്പിച്ചു !

ജീവിത നിലവാരം:ഡബ്ലിന്‍ ലണ്ടനെ തോല്‍പ്പിച്ചു !

ലോകത്തിലെ സിറ്റികളില്‍ മികച്ച ജീവിത നിലവാരം പുലര്‍ത്തുന്ന സിറ്റികളുടെ പട്ടികയില്‍ ഡബ്ലിന് 34 മത് സ്ഥാനം. ലോകത്തിലെ ഏറ്റവും മോശമായ ജീവിതനിലവാരം നല്‍കുന്ന ബാഗ്ദാദിനെ അപേക്ഷിച്ചു നോക്കിയാല്‍ ഡബ്ലിന്‍ സ്വര്‍ഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

വളരെ അധികം മഴലഭിക്കുകയും എന്നാല്‍ വളരെ കുറച്ചു മാത്രം വേനല്‍ ലഭിക്കുകയും ചെയ്യുന്നുവെന്നിരുന്നാലും ജനങ്ങള്‍ക്ക് മികച്ച ജീവിത സൗകര്യങ്ങള്‍ പ്രദാനം ചെയ്യാന്‍ ഡബ്ലിന് കഴിയുന്നുണ്ടെന്നാണ് പഠനം തെളിയിക്കുന്നത്.

ആകെ 223 സിറ്റികളാണ് മേര്‍സര്‍ 2015 ക്വാളിറ്റി ഓഫ് ലിവിംഗ് റാങ്കിംഗ്‌സിന്റെ പരിശോധനയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 34ാം സ്ഥാനത്ത് എത്തിച്ചേരാനാണ് ഇത്തവണ ഡബ്ലിന് സാധിച്ചത്.കഴിഞ്ഞ വര്‍ഷം ഡബ്ലിന്റെ ഒപ്പമുണ്ടായിരുന്ന ലണ്ടന്‍ നഗരം ഇത്തവണ 40 മത് സ്ഥാനത്തേയ്ക്ക് താഴ്ന്നു. ഡബ്ലിനിലെ വിദ്യാഭ്യാസ സൗകര്യങ്ങളും മാലിന്യ മുക്ത പരിസരവും വായുവും സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും ഒക്കെയാണ് ഡബ്ലിനെ മുന്‍പന്തിയില്‍ എത്തിച്ചിരിക്കുന്നത്.

ഏതായാലും ലോകത്തെ മികച്ച സിറ്റികളില്‍ അധികവും യൂറോപ്യന്‍ സിറ്റികള്‍ തന്നെയാണ്.ലോകത്തില്‍ തന്നെ ഏറ്റവും മികച്ച സിറ്റിയായി തിരഞ്ഞെടുത്തിരിക്കുന്നത് വിയന്നയെയാണ്. സൂറിച്ചും ,മ്യൂണിച്ചും, ജര്‍മന്‍ സിറ്റികളായ ഡസല്‍ഡോര്‍ഫും ഫ്രാങ്ക്ഫര്‍ട്ടും ഇതിന്റെ പിറകിലത്തെ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു. 

യൂറോപ്യന്‍ സിറ്റികളെല്ലാം തന്നെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് മികച്ച ജീവിത നിലവാരം പുലര്‍ത്തുന്നുണ്ടെന്നാണ് പഠനം തെളിയിച്ചിരിക്കുന്നത്. ആരോഗ്യസംരക്ഷണം, പുരോഗമന പ്രവര്‍ത്തനങ്ങള്‍ മികച്ച സൗകര്യങ്ങള്‍ തുടങ്ങി ഏതു കാര്യത്തിലായാലും പല നഗരങ്ങളും വളരെ മികവ് നിലനിര്‍ത്തിപ്പോരുന്നുമുണ്ട്. രാഷ്ട്രീയമായ സ്ഥിരതയും അക്രമപ്രവര്‍ത്തനങ്ങളുടെ നിയന്ത്രണവും ജനജീവിതങ്ങളെ സുരക്ഷിതമാക്കാനും സഹായിക്കുന്നുണ്ട്. പല നഗരങ്ങളും ജീവിത നിലവാരം നാള്‍ക്കുനാള്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മേര്‍സര്‍ അയര്‍ലണ്ടിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് നോയല്‍ ഒ’കോണര്‍ പറഞ്ഞു.

യൂറോപ്യന്‍ സിറ്റികളില്‍ ഏറ്റവും താഴെക്കിടയില്‍ നിന്നത് ജോര്‍ജിയയിലെ ടിബിലിസി ആയിരുന്നു. മിന്‍സ്‌ക്, ബെലാറസ്, യേറെവാന്‍, ടിരാന, റഷ്യയിലെ സെന്റ് പീറ്റര്‍സ്ബര്‍ഗ് എ്‌നിവയാണ് മറ്റു താഴെത്തട്ടിലുള്ള സിറ്റികള്‍.

നോര്‍ത്ത് അമേരിക്കയുടെ മികച്ച നാല് സിറ്റികളും കനേഡിയന്‍ സിറ്റികളാണ്. ലോകത്ത് അഞ്ചാം സ്ഥാനം കരസ്ഥമാക്കിയ വാന്‍കോവര്‍ തന്നെയാണ് ഈ മേഖലയിലെ ഏറ്റവും മികച്ച സിറ്റി. ഒട്ടാവ, ടൊറോന്റോ, മോണ്‍ട്രീല്‍, എന്നിവയാണ് മറ്റ് സിറ്റികള്‍.

ഏഷ്യയിലെ മികച്ച സിറ്റിയായി മാറിയത് സിങ്കപ്പൂര്‍ ആയിരുന്നു. ടോക്കിയോ, കോബോ, യോക്കോഹോമ, ഒസാക തുടങ്ങിയ ജപ്പാനിസ് സിറ്റികളാണ് സിങ്കപ്പൂരിനെ പിന്തുടര്‍ന്ന് സ്ഥാനം നേടിയവര്‍.പൂനെ,ഹൈദരാബാദ് സിറ്റികള്‍ ലോകത്തില്‍ ഏറ്റവും വേഗതയില്‍ വളരുന്ന സിറ്റികളായും പരിഗണിക്കപ്പെട്ടു.

.

Scroll To Top