Wednesday December 07, 2016
Latest Updates

വെറും 300 യൂറോ മുടക്കി നിര്‍മ്മിച്ച ഐറിഷ് സിനിമ ലോകശ്രദ്ധയാകര്‍ഷിക്കുന്നു

വെറും 300 യൂറോ മുടക്കി നിര്‍മ്മിച്ച ഐറിഷ് സിനിമ ലോകശ്രദ്ധയാകര്‍ഷിക്കുന്നു

ഗോള്‍വേ:വെറും 300 യൂറോയ്ക്ക് നിര്‍മ്മിച്ച ഐറിഷ് സിനിമ രാജ്യാന്തര പ്രശസ്തി നേടി ഉയരങ്ങളിലേയ്ക്ക്. ‘സ്റ്റെയ്ഡ് (STAID)’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് പോള്‍ ഒബ്രിയന്‍ ആണ്. ഈ ആഴ്ച നടക്കുന്ന ഗോള്‍വേ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. ലോസ് ആഞ്ചലസ് ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച അന്യഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ‘സ്റ്റെയ്ഡ്’ സ്വന്തമാക്കി.

വെക്‌സഫോര്‍ഡ് സ്വദേശിയാണ് സംവിധായകനായ പോള്‍ ഒബ്രിയന്‍. ആകെ ചെലവായ 300 യൂറോയില്‍ 250 യൂറോയും ചെലവായത് ഒരു സീന്‍ ചിത്രീകരിക്കാന്‍ മാത്രമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ചിത്രം ശ്രദ്ധ നേടിയതോടെ വലിയ സന്തോഷത്തിലാണ് സംവിധായകന്‍. ചിത്രത്തിന്റെ 90% രംഗങ്ങളും ഒരു ലൊക്കേഷനില്‍ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

15 വര്‍ഷങ്ങള്‍ക്കുമുമ്പ് താന്‍ തന്നെ സംവിധാനം നിര്‍വ്വഹിച്ച ‘വണ്‍ ലാസ്റ്റ് ലോങ് ബ്രെത്ത്’ എന്ന നാടകത്തിന്റെ ചലച്ചിത്രരൂപമാണ് ഒബ്രിയന്റെ ആദ്യ ചലച്ചിത്രസംരംഭമായ ‘സ്റ്റെയ്ഡ്.’ ഡബ്ലിന്‍, സിഡ്‌നി, ഹോങ്കോങ് ചലച്ചിത്രമേളകളിലും ചിത്രം പ്രദര്ശിപ്പിക്കാനായി തെരഞ്ഞെടുത്തു.

്അഡ്രിയന്‍ മെയ്‌ലര്‍, സ്റ്റീഫന്‍ മുര്‍ഫി, പോള്‍ ക്രെയിന്‍, ഫില്‍ ലയോണ്‍സ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഗോള്‍വേയിലെ ടൗണ്‍ ഹാള്‍ സ്റ്റുഡിയോയില്‍ ജൂലൈ 9 ശനിയാഴ്ച വൈകുന്നേരം 4.30ന് ചിത്രം പ്രദര്‍ശിപ്പിക്കും.

Scroll To Top