Friday December 02, 2016
Latest Updates

ക്രംലിന്‍ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി

ക്രംലിന്‍ ചില്‍ഡ്രന്‍സ്  ആശുപത്രിയില്‍ നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി

ഡബ്ലിന്‍ :ഡബ്ലിന്‍ ക്രംലിനിലെ ചില്‍ഡ്രന്‍സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സിനെ ആശുപത്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മരണം സംഭവിച്ച് രണ്ടു ദിവസത്തിന് ശേഷമാണു ശരീരം കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച്ച ആശുപത്രിയില്‍ ഇവര്‍ ഡ്യൂട്ടിയ്ക്ക് ഉണ്ടായിരുന്നു.എന്നാല്‍ ചൊവ്വാഴ്ചയാണ് ഇവരുടെ ശരീരം കണ്ടെത്തിയത്.ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ മാതാപിതാക്കള്‍ക്ക് താമസിക്കാന്‍ തയാറാക്കിയ ഒരു മുറിയില്‍ പൂര്‍ണ്ണ അബോധാവസ്ഥയിലായിരുന്നു ശരീരം.രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ആള്‍ മരിച്ചതായി സ്ഥിരീകരിക്കപ്പെടുകയായിരുന്നു.
30 വയസുകാരിയായ നഴ്‌സിന്റെ മരണം സ്വാഭാവികമരണമാണ് എന്നാണ് ഗാര്‍ഡയുടെ പ്രാഥമിക നിഗമനം.എങ്കിലും മാതാപിതാക്കള്‍ക്കായുള്ള മുറിയില്‍ സ്റ്റാഫ് നഴ്‌സ് എങ്ങനെ എത്തി എന്നത് സംബന്ധിച്ച് ദുരൂഹതകളുണ്ട്.

Scroll To Top