Saturday December 10, 2016
Latest Updates

ഡബ്ലിന്‍ സിറ്റിയില്‍ അടികൂടിയ അക്രമികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ടൂറിസ്റ്റിനു കുത്തേറ്റു 

ഡബ്ലിന്‍ സിറ്റിയില്‍ അടികൂടിയ അക്രമികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ടൂറിസ്റ്റിനു കുത്തേറ്റു 

ഡബ്ലിന്‍ :നഗരത്തിലെ ടെമ്പിള്‍ ബാര്‍ പ്രദേശത്ത് വെച്ച് അക്രമികളുടെ കുത്തേറ്റ ടൂറിസ്റ്റിനെ :ഗുരുതരമായ പരിക്കുകളോടെ സെന്റ് ജയിംസസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ടെമ്പിള്‍ ബാറിലെ കോപ് സ്ട്രീറ്റില്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്ന രണ്ട് പേരെ സമാധാനിപ്പിക്കാന്‍ ശ്രമിക്കവെയാണ് ടൂറിസ്റ്റിനെ ഇവരില്‍ ഒരാള്‍ ആവര്‍ത്തിച്ചു കുത്തിയത്.
അക്രമികളുമായി യാതൊരു മുന്‍ പരിചയവും ഇല്ലെങ്കിലും പരസ്പരം ആക്രമിക്കുന്നത് തടയാന്‍ ചെന്നതായിരുന്നു ടൂറിസ്റ്റ്.ഗുരുതരമായി പരിക്കേറ്റു വീണ ഇദ്ദേഹത്തെ ഗാര്‍ഡ എത്തിയാണ് ആശുപത്രിയിലേയ്ക്ക് നീക്കിയത്.
നഗരത്തിന്റെ പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങളില്‍ ഒന്നായ ടെമ്പിള്‍ ബാര്‍ ഇപ്പോള്‍ മദ്യപരുടെ കേന്ദ്രമായിരിക്കുകയാണ് 

Scroll To Top