Sunday December 11, 2016
Latest Updates

സെന്റ് വിന്‌സന്റ്‌സിലെ നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു

സെന്റ് വിന്‌സന്റ്‌സിലെ നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു

ഡബ്ലിന്‍:സെന്റ് വിന്‌സന്റ്‌സ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു.മാനേജുമെന്റുമായി നടത്തിയ ഒത്തു തീര്‍പ്പ് ചര്‍ച്ചകളെ തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് ഐ എന്‍ എം ഓ സമരത്തില്‍ നിന്നും പിന്‍മാറുന്നതായി അറിയിച്ചത്.ഇന്ന് മുതല്‍ സാധാരണപോലെ നഴ്‌സുമാര്‍ ജോലിയില്‍ പ്രവേശിക്കും.

ജോലി സ്ഥലത്ത് കൂടുതല്‍ സൌകര്യങ്ങള്‍ ഉറപ്പുവരുത്തുമെന്നു നഴ്‌സുമാര്‍ക്ക് മാനെജ്‌മെന്റ് ഉറപ്പു നല്കിയെന്നും,ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ തുടരുമെന്നും ഐഎന്‍എംഓ വ്യക്തമാക്കി.
കഴിഞ്ഞ 10 ദിവസമായി സെന്റ് വിന്‌സന്റ്‌സിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ നഴ്‌സുമാര്‍ സമരത്തിലായിരുന്നു

Scroll To Top