Friday December 09, 2016
Latest Updates

കപ്പാസിറ്റി 18,അഡ്മിറ്റ് ചെയ്യുന്നത് 100 പേരേ, സെന്റ് വിന്‍സെന്റ്‌സിലെ നഴ്‌സുമാര്‍ എങ്ങനെ സമരം ചെയ്യാതിരിക്കും ? സമരം രൂക്ഷമാവുന്നു

കപ്പാസിറ്റി 18,അഡ്മിറ്റ് ചെയ്യുന്നത് 100 പേരേ, സെന്റ് വിന്‍സെന്റ്‌സിലെ നഴ്‌സുമാര്‍ എങ്ങനെ സമരം ചെയ്യാതിരിക്കും ? സമരം രൂക്ഷമാവുന്നു

ഡബ്ലിന്‍:സെന്റ് വിന്‍സെന്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ നഴ്‌സുമാരുടെ സമരം രൂക്ഷമാവുന്നു ഐ എന്‍ എംഓ അംഗങ്ങള്‍ ഇന്നലെ രാവിലെ മുതല്‍ എല്ലാ ക്ലറിക്കല്‍ ജോലികളില്‍ നിന്നും നോണ്‍ നഴ്‌സിംഗ് ഉത്തരവാദിത്വങ്ങളില്‍ നിന്നും പിന്‍മാറി. 
ഇന്നും ഇവര്‍ ഇവര്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുകയോ എമര്‍ജന്‍സി അല്ലാത്ത ഫോണ്‍ കോളുകള്‍ക്ക് ഉത്തരം നല്‍കുകയോ ഇല്ലെന്ന് നേതാക്കള്‍ അറിയിച്ചു.’പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വരെ സമരം നീളും,അധികൃതര്‍ ഇതേ സമരം ചെയ്യുന്നവരെ പരിഗണിച്ചിട്ടു പോലുമില്ല.അതിന്റെ അര്‍ഥം നിലവിലുള്ള സ്ഥിതി തുടരണം എന്ന് മാനെജ്‌മെന്റ് ആഗ്രഹിക്കുന്നുവെന്നാണ്.ഐ എന്‍ എം ഓ നേതാവ് ഫിലിപ്പ് മാക്‌നേലി പറഞ്ഞു.

ഇതിനൊപ്പം വര്‍ക്ക് ടു റൂള്‍ നേരിടാനായി ആശുപത്രിയില്‍ അധിക നഴ്‌സുമാരെ നിയോഗിക്കുന്നതിനുള്ള മാനേജ്‌മെന്റിന്റെ ശ്രമം കൂടി ഐ എന്‍ എം ഓ തടഞ്ഞതോടെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ ആള്‍ത്തിരക്ക് പരിഹരിക്കണം എന്ന് ആവശ്യപ്പെടുന്ന സമരം രൂക്ഷമായി. അധിക നഴ്‌സുമാര്‍ക്കും പ്രീമിയം ശമ്പളം നല്‍കണമെന്നാണ് ഐ എന്‍ എം ഒ ശഠിക്കുന്നതെന്നും ഇത് ‘ഈ സമരത്തിലെ തര്‍ക്കം പണം സംബന്ധിച്ചല്ല’ എന്ന സംഘനയുടെ അവകാശവാദത്തിന് വിരുദ്ധമാണ് ഇതെന്നും ആശുപത്രി അധികൃതര്‍ ആരോപിച്ചു. 

ഈ സമരം എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റിലെ സ്ഥിതി വീണ്ടും വഷളാക്കുകയാണെന്നും തിങ്കളാഴ്ച 21 രോഗികള്‍ ട്രോളിയില്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 35 പേര്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു. പക്ഷേ 18 രോഗികളെ മാത്രം ട്രോളിയില്‍ അഡ്മിറ്റ് ചെയ്യാന്‍ മാത്രം സൗകര്യമുള്ള ഡിപ്പാര്‍ട്ടമെന്റില്‍ തങ്ങള്‍ പതിവായി 100 പേരെയെങ്കിലും അഡ്മിറ്റ് ചെയ്യേണ്ടി വരുന്നു എന്ന് യൂണിയന്‍ തിരിച്ചടിക്കുന്നു. 

നഴ്‌സ്മാരെ നിയമിക്കാനും നിലനിര്‍ത്താനും അധികൃതര്‍ തയ്യാറാവാഞ്ഞതാണ് പ്രശ്‌നത്തിന് കാരണം എന്ന് ഐ എന്‍ എം ഒ ആവര്‍ത്തിച്ചു. ആശുപത്രി അധികൃതര്‍ ബോധപൂര്‍വ്വം ട്രോളികളുടെ എണ്ണം കുറച്ചാണ് രേഖപ്പെടുത്തുന്നത് എന്നും യൂണിയന്‍ ചൂണ്ടിക്കാട്ടുന്നു. 

രണ്ടു നഴ്‌സുമാര്‍ 25 രോഗികളെ വരെ പരിച്ചരിക്കേണ്ട അവസ്ഥയാണ് സെന്റ് വിന്‌സന്റ്‌സില്‍ ഉള്ളതെന്നും അത്തരം അവസ്ഥ തുടരാന്‍ നഴ്‌സുമാര്‍ ആഗ്രഹിക്കുന്നില്ലെന്നും എ ആന്‍ഡ് ഇ യിലെ മാനേജരായ ക്ലയര്‍ ബെസ്റ്റ് പറഞ്ഞു. എ ആന്‍ഡ് ഇ യില്‍ അമിതമായി രോഗികളെ പ്രവേശിപ്പിക്കുന്നത് മൂലം ആശുപത്രിയിലെ മിക്ക യൂണിറ്റുകളിലും ഇതേ അവസ്ഥ തുടരുകയാണ്.

മുമ്പ് അയര്‍ലണ്ടില്‍ ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വന്ന സെന്റ് വിസന്റ്‌സിനെ ഇപ്പോഴത്തെ നിലയില്‍ എത്തിച്ചതിന് കാരണം നിലവിലുള്ള ആശുപത്ര മാനേജ്‌മെന്റിന്റെ പിടിപ്പു കേടാണെന്ന് യൂണിയന്‍ ആരോപിച്ചു.st vi 2



Scroll To Top