Saturday December 10, 2016
Latest Updates

സെന്റ് വിന്‍സന്റ്‌സില്‍ നഴ്‌സുമാര്‍ സമരം തുടങ്ങി,നാളെയും ജോലി ബഹിഷ്‌കരണം തുടരും 

സെന്റ് വിന്‍സന്റ്‌സില്‍ നഴ്‌സുമാര്‍ സമരം തുടങ്ങി,നാളെയും ജോലി ബഹിഷ്‌കരണം തുടരും 

ഡബ്ലിന്‍:എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ മതിയായ സ്റ്റാഫിനെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് ഡബ്ലിന്‍ സെന്റ് വിന്‍സന്റ്‌സ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ നൂറോളം നഴ്‌സുമാര്‍ ഇന്ന് മുതല്‍ പരസ്യമായ പ്രതിഷേധ സമരം ആരംഭിച്ചു.

ഡബ്ലിനിലെ ഏറ്റവും തിരക്കേറിയ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഒന്നായ സെന്റ് വിന്‍സെന്റിലെ നഴ്‌സുമാര്‍ ഇന്ന് ലഞ്ച് ടൈം പ്രൊട്ടസ്റ്റില്‍ പങ്കെടുത്തു.ബാനറുകളും പോസ്റ്ററുകളും ഏന്തി നഴ്‌സുമാര്‍ പ്രകടനമായി നീങ്ങി. 

ഇന്നലെ ലൗത്തില്‍ മരിച്ച ഗാര്‍ഡ ആന്റണി ഗോള്‍ഡന് സമരപരിപാടികള്‍ക്കിടെ നഴ്‌സുമാര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.മരിച്ച ഗാര്‍ഡയുടെ ഭാര്യ പബ്ലിക് സര്‍വീസില്‍ നഴ്‌സാണ്.

നാളെ നഴ്‌സുമാര്‍ എല്ലാവിധ ക്ലറിക്കല്‍ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഇതര ജോലികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എമര്‍ജന്‍സി ആംബുലന്‍സ് ഫോണ്‍ വിളികളോട് മാത്രമേ പ്രതികരിക്കൂ എന്നാണ് ഐ എന്‍ എം ഓ അറിയിച്ചത്.st vi

അനിയന്ത്രിതമായ തിരക്കും സ്റ്റാഫിന്റെയും സൗകര്യങ്ങളുടെയും കുറവും കാരണം രോഗികള്‍ക്ക് നല്‍കേണ്ട ശ്രദ്ധയും പരിചരണവും നല്‍കാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് നഴ്‌സുമാര്‍ അറിയിച്ചു. രോഗികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയാത്ത അവസ്ഥായാണ് ഉള്ളതെന്നും ഈ അസഹനീയമായ തൊഴില്‍ സാഹചര്യം ഇനിയും സഹിക്കാന്‍ കഴിയില്ലെന്നും ഉള്ള നിലപാടിലാണ് നഴ്‌സുമാര്‍. ഇതേ സമയം സമരത്തിലേക്ക് പോകാനുള്ള നഴ്‌സുമാരുടെ തീരുമാനത്തെ തങ്ങള്‍ അപലപിക്കുന്നതായി ആശുപത്രി മാനേജുമെന്റ് അറിച്ചു. രോഗികളുടെ സുരക്ഷിതത്വം അടിയറവ് വെക്കാനാവില്ലെന്നും, തടസ്സം ഒഴിവാക്കാന്‍ പകരമുള്ള അടിയന്തര മാര്‍ഗ്ഗങ്ങള്‍ തേടുമെന്നും ആശുപത്രി വക്താവ് പറഞ്ഞു. എസ് വി യു എച്ചിന്റെ മറ്റ് ആശുപത്രികളിലെ സൗകര്യക്കുറവുകള്‍ ഈ ആശുപത്രിയേക്കാള്‍ വളരെ കൂടുതല്‍ ആണന്നാണ് മാനേജുമെന്റിന്റെ അഭിപ്രായം. 

നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനും ഉള്ളവരെ നിലനിര്‍ത്താനുമുള്ള മാനേജുമെന്റിന്റെ കഴിവു കേടാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് ഓര്‍ഗനൈസേഷന്‍ അഭിപ്രായപ്പെടുന്നു. നഴ്‌സുമാര്‍ തികച്ചും അസ്വസ്ഥരും നിരാശരുമാണെന്നും അതിന്റെ ഫലമാണ് സമരമെന്നും ഫിന്നാ ഫെയില്‍ വക്താവ് വിമര്‍ശിച്ചു. 

Scroll To Top