Saturday January 20, 2018
Latest Updates

പിച്ചചട്ടിയില്‍ കൈയ്യിട്ടുവാരുന്നവര്‍ ….

പിച്ചചട്ടിയില്‍ കൈയ്യിട്ടുവാരുന്നവര്‍ ….

കോര്‍ക്ക് :ചാരിറ്റി സംഘടനയായ ദി സൊസൈറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോളിന്റെ (എസ്വിപി) ക്ലോത്ത് റീസൈക്ലിങ് ബാങ്കില്‍ കുട്ടികളെ ഉപയോഗിച്ച് തട്ടിപ്പ്. കോര്‍ക്കിലെ 100ഓളം വരുന്ന റീസൈക്ലിങ് ബോക്സുകളില്‍ നിന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 1 മില്ല്യണോളം വിലയുള്ള തുണിത്തരങ്ങളാണ് തട്ടിയെടുക്കപ്പെട്ടത്. കുട്ടികളെ ഉപയോഗിച്ചാണ് കൊള്ള സംഘം തട്ടിപ്പു നടത്തുന്നത് എന്നാണ് സംശയം.

തങ്ങളുടെ വരുമാനത്തിന്റെ വലിയൊരു പങ്ക് ലഭിക്കുന്നത് ഇത്തരം ക്ലോത്ത് ബാങ്കുകളിലൂടെയാണെന്നും, ഇവ മോഷ്ടിക്കപ്പെടുന്നത് വിഷമകരമാണെന്നും എസ് വിപി വക്താവ് ബ്രെന്‍ഡന്‍ ഡെംപ്സി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും മോഷണം നടന്നതായി അദ്ദേഹം അറിയിച്ചു. കൊച്ചുകുട്ടികളെ ഇത്തരം ബിന്നിനകത്ത് കയറ്റി തുണിത്തരങ്ങള്‍ എടുപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ദൃശ്യങ്ങള്‍ സിസിടിവിയില്‍ ലഭ്യമാണ്.

മോഷ്ടിക്കപ്പെടുന്ന വസ്ത്രങ്ങള്‍് രാജ്യത്തിനു പുറത്തേയ്ക്ക് കടത്തപ്പെടുന്നതായാണ് അദ്ദേഹം വിശ്വസിക്കുന്നത്. ഇതുവഴി അവര്‍ ധാരാളം യൂറോകള്‍ സമ്പാദിക്കുന്നു. മറ്റ് ചാരിറ്റികളുടെ വസ്തുക്കളും ഇത്തരത്തില്‍ മോഷ്ടിക്കപ്പെടുന്നുണ്ടെന്ന് ഡെംപ്സി ചൂണ്ടിക്കാട്ടി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഗാര്‍ഡ അറിയിച്ചു.

Scroll To Top